രാജ്യം ഭരിക്കുന്നത് ജനങ്ങളെ മറന്ന സര്‍ക്കാര്‍ -പാലോളി
text_fieldsകോഴിക്കോട്: വിദേശകുത്തകകൾക്കും മൂലധന മാഫിയകൾക്കും വിധേയപ്പെട്ട കേന്ദ്ര സ൪ക്കാ൪ രാജ്യത്തെ ജനകോടികളെ മറന്നിരിക്കുകയാണെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം പാലോളി മുഹമ്മദ്കുട്ടി പറഞ്ഞു. സി.പി.എം 20ാം പാ൪ട്ടി കോൺഗ്രസിൻെറ ഭാഗമായി മുതലക്കുളം മൈതാനിയിൽ (ഇ. ബാലാനന്ദൻ നഗ൪) ‘വിദേശ കുത്തക പ്രവേശവും വ്യാപാര-വ്യവസായ മേഖലയും’ എന്ന വിഷയത്തിൽ നടത്തിയ വ്യാപാരി-വ്യവസായി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംഘാടക സമിതി ചെയ൪മാൻ വി.കെ.സി. മമ്മദ്കോയ അധ്യക്ഷത വഹിച്ചു.
സി. രവീന്ദ്രനാഥ് എം.എൽ.എ മുഖ്യ പ്രഭാഷണം നടത്തി. ധന മൂലധന മാഫിയകളുടെ ചില്ലറ വ്യാപാരരംഗത്തേക്കുള്ള കടന്നുവരവ് തൊഴിലില്ലായ്മ രൂക്ഷമാക്കുമെന്നും ഉൽപാദന മേഖലയിലടക്കം വൻ പ്രത്യാഘാതങ്ങൾക്കിടയാക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി ചെയ൪മാൻ പി. ഗണേഷ്, ചെറുകിട വ്യവസായ അസോസിയേഷൻ പ്രസിഡൻറ് കെ.പി. രാമചന്ദ്രൻ, എഫ്.ഐ.സി.സി.ഐ എക്സിക്യൂട്ടിവ് അംഗം പി.വി. ഗംഗാധരൻ, വ്യാപാരി വ്യവസായി സമിതി സംസ്ഥാന പ്രസിഡൻറ് ബിന്നി ഇമ്മട്ടി, ഏകോപന സമിതി പ്രസിഡൻറ് കെ. ഹസൻകോയ, മലബാ൪ ചേംബ൪ ഓഫ് കോമേഴ്സ് പ്രസിഡൻറ് അഡ്വ. പി.ജി. അനൂപ് നാരായണൻ, വ്യാപാരി വ്യവസായി സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ഇ.എസ്. ബിജു, സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി ടി.പി. രാമകൃഷ്ണൻ, എം. ഖാലിദ്, കെ. പരീത്, എ.ടി. അബ്ദുല്ലക്കോയ, എം. മൊയ്തീൻ, എം. ഭാസ്കരൻ, വി.കെ.സി. റസാഖ്, കെ. ലക്ഷ്മണൻ എന്നിവ൪ സംസാരിച്ചു.
എം. മെഹബൂബ് സ്വാഗതവും സി.കെ. വിജയൻ നന്ദിയും പറഞ്ഞു. തുട൪ന്ന് മാസ്റ്റ൪ പീസ് ഓ൪ക്കസ്ട്രയുടെ ഗാനമേളയും രജിത മധുവിൻെറ ‘അബൂബക്കറിൻെറ ഉമ്മ പറയുന്നു’ ഏകപാത്ര നാടകവും അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
