Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightമോശം കാലാവസ്ഥയില്‍...

മോശം കാലാവസ്ഥയില്‍ തൊഴിലെടുക്കേണ്ടി വരുന്നവര്‍ക്ക് ലേബര്‍ ഓഫിസില്‍ പരാതിപ്പെടാം

text_fields
bookmark_border
മോശം കാലാവസ്ഥയില്‍ തൊഴിലെടുക്കേണ്ടി വരുന്നവര്‍ക്ക്   ലേബര്‍ ഓഫിസില്‍ പരാതിപ്പെടാം
cancel

റിയാദ്: സുരക്ഷ പരിഗണിക്കാതെ മോശം കാലാവസ്ഥയിൽ ജോലി ചെയ്യേണ്ടിവരുന്ന തൊഴിലാളികൾക്ക് ജോലി നിറുത്തിക്കാനാവശ്യപ്പെട്ട് ലേബ൪ ഓഫിസിൽ പരാതിപ്പെടാമെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു. തൊഴിലാളികൾക്ക് സുരക്ഷിതമായി തൊഴിലെടുക്കാനുള്ള സാഹചര്യം ഉണ്ടാക്കേണ്ടത് തൊഴിലുടമകളുടെ ബാധ്യതയാണെന്നും മന്ത്രാലയം ഓ൪മിപ്പിച്ചു.
മോശം കാലാവസ്ഥയിൽ തൊഴിലെടുക്കേണ്ടിവരുന്ന തൊഴിലാളികളുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനാവശ്യമായ മുന്നൊരുക്കങ്ങൾ നടത്തേണ്ടത് തൊഴിലുടമയുടെ ബാധ്യതയാണെന്ന് തൊഴിൽ വ്യവസ്ഥയിലെ 122ാം അനുഛേദവും മന്ത്രാലയ ഉത്തരവും (55/1) അനുശാസിക്കുന്നതായി വാ൪ത്താകുറിപ്പിൽപറഞ്ഞു. മോശം കാലാവസ്ഥയിൽ ജോലി ചെയ്യാൻ നി൪ബന്ധിക്കുകയും സുരക്ഷാ നടപടികളെടുക്കാതിരിക്കുകയും ചെയ്യുന്ന തൊഴിലുടമകൾക്കെതിരെ നടപടിക്കും ജോലി നിറുത്തിവെക്കണമെന്നാവശ്യപ്പെട്ടും തൊഴിലാളികൾക്ക് അതതിടങ്ങളിലെ തൊഴിൽ കാര്യാലയത്തന്മിൽ അപേക്ഷ സമ൪പ്പിക്കാമെന്നും ചൂണ്ടിക്കാട്ടുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story