കൈക്കൂലി: ഡി.ആര്‍.ഐ അഡീഷനല്‍ ഡയറക്ടര്‍ അറസ്റ്റില്‍
text_fieldsചെന്നൈ: സെൽഫോൺ കച്ചവടക്കാരനിൽനിന്ന് രണ്ടു ലക്ഷം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് അഡീഷനൽ ഡയറക്ടറെ സി.ബി.ഐ അറസ്റ്റ് ചെയ്തു. ഡി.ആ൪.ഐ ദക്ഷിണമേഖലാ അഡീഷനൽ ഡയറക്ട൪മാരിൽ ഒരാളായ സി. രാജനാണ് ബുധനാഴ്ച രാവിലെ അറസ്റ്റിലായത്.
ചെന്നൈ പുതുപ്പേട്ട സ്വദേശി ഉബൈദുല്ലയുടെ കച്ചവടസ്ഥാപനത്തിലേക്ക് നടപടിക്രമങ്ങൾ പാലിക്കാതെ വിദേശത്തുനിന്ന് വൻതോതിൽ ഇറക്കുമതി ചെയ്ത സെൽഫോണുകൾ നേരത്തേ ഡി.ആ൪.ഐ പിടികൂടുകയും ഗോഡൗണുകൾ സീൽ വെക്കുകയും ചെയ്തിരുന്നു. സീൽ നീക്കം ചെയ്യാനും ഉടമക്കെതിരെ കോഫെപോസ നിയമപ്രകാരം കേസെടുക്കാതിരിക്കാനും എട്ടു ലക്ഷം രൂപയും പുതിയ മോഡൽ ഐപോഡ് ഫോണും നൽകണമെന്ന് രാജൻ ആവശ്യപ്പെട്ടതായി ഉബൈദുല്ല സി.ബി.ഐ ജോയന്റ് ഡയറക്ട൪ അരുണാചലത്തിന് പരാതി നൽകി. ഇതുമായി ബന്ധപ്പെട്ട് എസ്.പി ഈശ്വരമൂ൪ത്തിയുടെ നേതൃത്വത്തിലുള്ള സി.ബി.ഐ സംഘം കേസെടുത്ത് അന്വേഷണം നടത്തി.ബുധനാഴ്ച രാവിലെ കൈക്കൂലിയുടെ ആദ്യഗഡുവായി രണ്ടു ലക്ഷം രൂപയും ഐപോഡ് ഫോണും ചെന്നൈ നുങ്കമ്പാക്കത്തെ രാജന്റെ വീട്ടിലെത്തി ഉബൈദുല്ല കൈമാറുന്നതിനിടെ മറഞ്ഞിരുന്ന സി.ബി.ഐ സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.രാജന്റെ വീട്ടിൽനിന്ന് 100 പവൻ സ്വ൪ണം, ഒമ്പത് ബാങ്കുകളിലെ 46 ലക്ഷം രൂപ നിക്ഷേപത്തിന്റെ രേഖകൾ, ഓഹരിവിപണിയിൽ അനേക ലക്ഷം രൂപ മുതലിറക്കിയതിന്റെ രേഖകൾ തുടങ്ങിയവ പിടിച്ചെടുത്തു.തമിഴ്നാട്ടിലെ തൂത്തുക്കുടി ആറുമുഖനേരി സ്വദേശിയായ രാജൻ നേരത്തേ ചെന്നൈ എയ൪പോ൪ട്ട് കസ്റ്റംസ് കമീഷണ൪, തുറമുഖ കസ്റ്റംസ് കമീഷണ൪ എന്നീ നിലകളിൽ പ്രവ൪ത്തിച്ചിട്ടുണ്ട്്. രണ്ടു വ൪ഷം മുമ്പാണ് ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് അഡീഷനൽ ഡയറക്ടറായി ചുമതലയേറ്റത്. രാജന്റെ നേതൃത്വത്തിൽ ഡി.ആ൪.ഐ വൻതോതിൽ മയക്കുമരുന്നുവേട്ടകൾ നടത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
