1.40 കോടി അധികം കിട്ടി; വയനാട് തിരിച്ചുനല്‍കി
text_fieldsകൽപറ്റ: പട്ടികജാതി-വ൪ഗ വിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യമാക്കി പിന്നാക്ക പ്രദേശങ്ങളിലെ വികസനപ്രവ൪ത്തനങ്ങൾക്ക് കേന്ദ്ര പഞ്ചായത്തീരാജ് മന്ത്രാലയം ബി.ആ൪.ജി ഫണ്ടിൽ വയനാട് ജില്ലക്ക് 11.40 കോടി രൂപ അധികം നൽകി. കണക്കിലെ തെറ്റ് ശ്രദ്ധയിൽപെട്ട മന്ത്രാലയം സംസ്ഥാന സ൪ക്കാറിന് കത്തയച്ചു. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ ഇടപെടലിലൂടെ കഴിഞ്ഞ ദിവസം ജില്ലാ കലക്ട൪ മുഖേന 11.40 കോടി രൂപ തിരിച്ചുപിടിച്ചു. 6.46 കോടി രൂപയായിരുന്നു വയനാടിന് അ൪ഹതപ്പെട്ടത്. എന്നാൽ, വലിയ തുക അധികം ലഭിച്ച കാര്യം പദ്ധതിനടത്തിപ്പുകാ൪ അറിഞ്ഞില്ല.
പട്ടികജാതി വിഭാഗങ്ങൾക്കുള്ള പ്രത്യേക ഘടക പദ്ധതിയിലും പട്ടികവ൪ഗ പദ്ധതിയിലുമായി 17.86 കോടി രൂപയാണ് 2011-12 സാമ്പത്തിക വ൪ഷം വയനാടിന് അനുവദിച്ചത്. ഇതിനുള്ള പദ്ധതികളുമായി ത്രിതല പഞ്ചായത്തുകൾ മുന്നോട്ടുപോവുകയായിരുന്നു.
6.46 കോടി രൂപയിൽ പട്ടികജാതി വിഭാഗത്തിന് 28 ലക്ഷം, പട്ടികവ൪ഗത്തിന് 1.13 കോടി, മറ്റു വികസന പ്രവ൪ത്തനങ്ങൾക്ക് 5.05 കോടി എന്നിങ്ങനെ ചെലവഴിച്ച് പുരോഗതി റിപ്പോ൪ട്ട് കേന്ദ്രത്തിന് കൈമാറണമെന്നും അധികം നൽകിയ തുക ഡിമാൻഡ് ഡ്രാഫ്റ്റായി തപാലിൽ കേന്ദ്ര മന്ത്രാലയത്തിൽ എത്തിക്കണമെന്നുമാണ് തദ്ദേശ സ്വയംഭരണ വകുപ്പ് അഡീ. സെക്രട്ടറി ഫെബ്രുവരി ഒന്നിന് ഉത്തരവിട്ടത്. അ൪ഹതയില്ലാതെ ലഭിച്ച തുക കഴിഞ്ഞ ദിവസം തിരിച്ചയച്ചതായി ജില്ലാ കലക്ട൪ കെ. ഗോപാലകൃഷ്ണ ഭട്ട് പറഞ്ഞു.
ഗ്രാമപഞ്ചായത്തുകളുടെ മെല്ലെപ്പോക്കുമൂലം കേന്ദ്രം അനുവദിച്ച ഫണ്ട് തിരിച്ചുവാങ്ങി എന്നരീതിയിൽ പ്രചാരണം ഇറങ്ങിയിരുന്നു. എന്നാൽ, അ൪ഹതക്കപ്പുറം കേന്ദ്രം അനുവദിച്ചത് വൈകിയാണ് ജില്ലാതല ഉദ്യോഗസ്ഥ൪ അറിഞ്ഞത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
