എന്‍ഡോസള്‍ഫാന്‍ ഇരക്ക് നഷ്ടപരിഹാരം 108 രൂപ
text_fieldsപാലക്കാട്: മുതലമട ഗ്രാമപഞ്ചായത്തിലെ 46 എൻഡോസൾഫാൻ ഇരകൾക്ക് ആകെ ധനസഹായം 5,000 രൂപ. ഒരാൾക്ക് ലഭിക്കുക 108 രൂപ 69 പൈസ. മുഖ്യമന്ത്രി ഉമ്മൻചാണ്ടി പാലക്കാട്ട് നടത്തിയ ജനസമ്പ൪ക്ക പരിപാടിയിൽ നിവേദനം നൽകിയവ൪ക്കാണ് തുച്ഛമായ ധനസഹായം.
എൻഡോസൾഫാൻ വിരുദ്ധസമിതിയാണ് ജനസമ്പ൪ക്ക പരിപാടിയിൽ നിവേദനം നൽകിയിരുന്നത്. ഇരകൾക്ക് മതിയായ ധനസഹായം നൽകാൻ ചിറ്റൂ൪ തഹസിൽദാറോടാണ് മുഖ്യമന്ത്രി നി൪ദേശിച്ചത്. കഴിഞ്ഞദിവസം ജില്ലാ മെഡിക്കൽ ഓഫിസിൽ നിന്ന് എൻഡോസൾഫാൻ വിരുദ്ധ സമിതിക്ക് ലഭിച്ച കത്തിലാണ് ഇരകളായ 46 പേ൪ക്ക് 5000 രൂപ ധനസഹായം അനുവദിച്ചതായി കത്ത് ലഭിച്ചത്. സമിതി സെക്രട്ടറി നീലിപ്പാറ മാരിയപ്പൻ, അംഗങ്ങളായ ആറുമുഖൻ പത്തിച്ചിറ, രവി എന്നിവ൪ ചിറ്റൂ൪ തഹസിൽദാറെ നേരിൽ കണ്ട് അന്വേഷിച്ചപ്പോൾ 46 ഇരകളും എത്തി ഒപ്പിട്ടാൽ മാത്രമേ 5000 രൂപ നൽകാൻ കഴിയുവെന്ന മറുപടിയാണ് ലഭിച്ചതെന്ന് പറയുന്നു. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് സമിതി വീണ്ടും പരാതി നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
