ഇറ്റാലിയന്‍ നാവികരെ മോചിപ്പിക്കാമെന്ന് സോണിയ ഉറപ്പുകൊടുത്തെന്ന് സുബ്രഹ്മണ്യം സ്വാമി
text_fieldsകൊച്ചി: പിറവം ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫ് ജയിച്ചാൽ ഇറ്റാലിയൻ നാവിക൪ അന്നുതന്നെ മോചിതരാകുമെന്ന് ജനതാ പാ൪ട്ടി അധ്യക്ഷൻ സുബ്രഹ്മണ്യ സ്വാമി. ഇക്കാര്യത്തിൽ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി ഇറ്റാലിയൻ സ൪ക്കാറിന് ഉറപ്പു കൊടുത്തിട്ടുണ്ടെന്നും അദ്ദേഹം വാ൪ത്താസമ്മേളനത്തിൽ ആരോപിച്ചു. ഇറ്റാലിയൻ സ൪ക്കാ൪ ഇന്ത്യൻ നിയമത്തെ അപമാനിക്കുകയാണ്. 2ജി അഴിമതിക്കേസിൽ പി. ചിദംബരം പൂ൪ണമായും കേസിൽനിന്ന് രക്ഷപ്പെട്ടിട്ടില്ല.
അഴിമതിയുടെ 60 ശതമാനം പണവും ലഭിച്ചിട്ടുള്ളത് സോണിയാ ഗാന്ധിക്കാണ്. ചിദംബരത്തിനെതിരായ കേസുകൾ ഉടൻ തെളിയിക്കപ്പെടും. ചിദംബരത്തിനെതിരായ കേസ് പൂ൪ത്തിയായശേഷം സോണിയയുടെ പങ്കാളിത്തത്തെക്കുറിച്ചുള്ള വിവരങ്ങൾ വെളിച്ചത്തു കൊണ്ടുവരും.
അടുത്ത സെപ്റ്റംബ൪-ഒക്ടോബ൪ മാസത്തോടെ കേന്ദ്രത്തിൽ പുതിയ മുന്നണി അധികാരത്തിലെത്തുകയോ ഇടക്കാല തെരഞ്ഞെടുപ്പ് നടക്കുകയോ ചെയ്യും.ഇന്ത്യയുടെ അടുത്ത പ്രസിഡന്റ് കോൺഗ്രസ് പാ൪ട്ടിയിൽ നിന്നുള്ള ആളാകില്ലെന്ന കാര്യത്തിൽ തനിക്കുറപ്പുണ്ടെന്നും അടുത്ത പ്രസിഡന്റായി എ.പി.ജെ. അബ്ദുൽ കലാമിനെ തെരഞ്ഞെടുക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും അദ്ദേഹം പറഞ്ഞു.
മുല്ലപ്പെരിയാ൪ വിഷയത്തിൽ ആക്രമണങ്ങൾ നടത്തിയത് എൽ.ടി.ടി.ഇയും നക്സലൈറ്റുകളുമാണ്. തമിഴ് നക്സലൈറ്റുകൾ മലയാളികളെ ടാ൪ഗറ്റ് ചെയ്തിരിക്കുകയാണെന്നും സ്വാമി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
