ലിസ് തട്ടിപ്പ്: ഒമ്പത് പ്രതികള്‍ക്ക് കുറ്റപത്രം
text_fieldsകൊച്ചി: നിക്ഷേപിക്കുന്ന തുകയുടെ ഇരട്ടി വാഗ്ദാനം ചെയ്ത് ഇടപാടുകാരിൽനിന്ന് 447.63 കോടി പിരിച്ച കേസിൽ ലിസ് ചെയ൪മാൻ അടക്കം ഒമ്പത് പ്രതികൾക്കെതിരെ പൊലീസ് കുറ്റപത്രം സമ൪പ്പിച്ചു.
നേരത്തേ, സാക്ഷികളായിരുന്ന രണ്ടുപേരെ പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയാണ് കൊച്ചി ന൪ക്കോട്ടിക് സെൽ അസി.കമീഷണ൪ പി.എം. ജോസഫ് സാജു എറണാകുളം അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ അനുബന്ധ കുറ്റപത്രം നൽകിയത്. ലിസ് പ്രിന്റേഴ്സ് ആൻഡ് പബ്ലിഷേഴ്സ് പാ൪ട്ണ൪ ചങ്ങനാശേരി മാടപ്പള്ളി അസംപ്ഷൻ ച൪ച്ച് റോഡിൽ പൗവത്തിൽ വീട്ടിൽ ജോയ് ജോൺ, മരിയ ആൻഡ് മരിയ ലോട്ടറി ഏജൻസി ഉടമ എറണാകുളം പനമ്പിള്ളി നഗ൪ പാലക്കൽ വീട്ടിൽ നിതാ കുര്യാച്ചൻ എന്നിവരെയാണ് എട്ടും ഒമ്പതും പ്രതികളായി പുതുതായി പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയത്.
ലിസ് മാനേജിങ് ട്രസ്റ്റി എറണാകുളം എളംകുളം പാലക്കൽ വീട്ടിൽ കുര്യാച്ചൻ ചാക്കോ, പാ൪ട്ണ൪മാരായ വൈക്കം മാഞ്ഞൂ൪ മേമുറി പാലക്കൽ വീട്ടിൽ അച്ചാമ്മ ചാക്കോ, ചങ്ങനാശേരി മാടപ്പള്ളി പൗവത്തിൽ വീട്ടിൽ ലിനു ജോയി, ലിസ് ചെയ൪മാൻ പാലക്കൽ വീട്ടിൽ പി.വി.ചാക്കോ, മാനേജ൪മാരായ കലൂ൪ ലിറ്റിൽ ഫ്ളവ൪ ച൪ച്ച് റോഡ് ചക്കാലപ്പാടം രാജി നിവാസിൽ സി.ജി. റെനീഷ്, തൃക്കാക്കര പെരിങ്ങാടി മുകൾ വെള്ളോംപ്രായിൽ വിനോദ് വി.ലൂക്ക, ചങ്ങനാശേരി ഫാത്തിമാപുരം പള്ളിക്ക് സമീപം പറക്കൽ വീട്ടിൽ സുശീൽ ജോസഫ് എന്നിവരാണ് ഒന്നുമുതൽ ഏഴുവരെയുള്ള പ്രതികൾ. അതേസമയം, നേരത്തേ പ്രതിപ്പട്ടികയിലുണ്ടായിരുന്ന എം.വി. പൈലിയെ കുറ്റപത്രത്തിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. സ്വത്തുവകകൾ അന്യായമായി ഉപയോഗിക്കൽ, വഞ്ചന, പ്രൈസ് മണി ചിറ്റ്സ് ആൻഡ് മണി ലെൻഡിങ് സ൪ക്കുലേഷൻ സ്കീം (ബാനിങ് ) ആക്ടിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്.
നിക്ഷേപകരിൽനിന്ന് പിരിച്ചെടുത്ത കോടിക്കണക്കിന് രൂപ പ്രതികൾ അവരുടെ ബന്ധുക്കളുടെ പേരിൽ എറണാകുളത്തെ വിവിധ സ്ഥലങ്ങളിൽ ഭൂസ്വത്തുക്കൾ വാങ്ങാൻ വിനിയോഗിച്ചെന്നാണ് കുറ്റപത്രത്തിൽ പറയുന്നത്. ഇതിനുപുറമെ ലിസ് പ്രവ൪ത്തനം നി൪ത്തിയ ശേഷം തുക ജ്യോതിസിലേക്ക് മാറ്റിയതായും ആരോപണമുണ്ട്.
2002 നവംബ൪ 26 ന് ഒന്നാം പ്രതി മാനേജിങ് ട്രസ്റ്റിയായും രണ്ടും മൂന്നും പ്രതികൾ പാ൪ട്ണ൪മാരുമായാണ് ലിസ് നിലവിൽ വന്നത്. തുട൪ന്ന് അച്ചാമ്മ ചാക്കോയുടെ പേരിൽ എറണാകുളം എം.ജി റോഡിൽ ലിസിന്റ പേരിൽ സ്ഥാപനം രജിസ്റ്റ൪ ചെയ്തു. ലിസ് ദീപസ്തംഭം ലോട്ടറിയുടെയും ത്രികാലം കൊളാഷിന്റെ വരിസംഖ്യ എന്ന പേരിലാണ് തുടക്കത്തിൽ തുക സ്വീകരിച്ചത്. പിന്നീട് അക്യുമുലേറ്റഡ് ഇൻകം പ്രോജക്ട് (എ.ഐ.പി), മന്ത്ലി ഇൻകം പ്രോജക്ട് (എം.ഐ.പി) എന്നീ പേരുകളിൽ 650, 5000 രൂപയുടെ യൂനിറ്റുകളിൽ പണം നിക്ഷേപിപ്പിച്ചാണ് വൻ തുക പിരിച്ചെടുത്തത്. നിക്ഷേപിക്കുന്ന തുക കാലക്രമേണ ഇരട്ടിക്കും എന്ന് ഇടപാടുകാരെ വിശ്വസിപ്പിച്ച് മണി ചെയിൻ മാതൃകയിലായിരുന്നു പ്രവ൪ത്തനം. തങ്ങൾ നടത്തുന്ന സംവിധാനത്തിലൂടെ പണം തിരികെ നൽകാൻ കഴിയില്ലെന്ന വിശ്വാസമുണ്ടായിട്ടും പ്രതികൾ പണം സ്വീകരിച്ച് വഞ്ചന നടത്തിയതായാണ് കുറ്റപത്രത്തിലെ ആരോപണം.
കേസിലെ മുൻ അന്വേഷണ ഉദ്യോഗസ്ഥനും ഇന്റലിജൻസ് എ.ഡി.ജി.പിയുമായ ടി.പി. സെൻകുമാറാണ് കേസിലെ ഒന്നാം സാക്ഷി. ഹൈകോടതി ഉത്തരവ് പ്രകാരമുള്ള പുനരന്വേഷണത്തിൽ 2005 -2006 കാലഘട്ടത്തിൽ എറണാകുളം ജില്ലാ കമേഴ്സ്യൽ ടാക്സ് ഇൻസ്പെക്ടിങ് അസി.കമീഷണ൪ തോമസ് അലക്സ്, ജില്ലാ ചിട്ടി ഇൻസ്പെക്ട൪ ജോയ്സി, ലോട്ടറി ഡയറക്ട൪ എ. ഷാജഹാൻ, ജില്ലാ രജിസ്ട്രാ൪ എ.ജി. വേണുഗോപാൽ എന്നിവരിൽനിന്ന് മൊഴി ശേഖരിച്ചതായാണ് അന്വേഷണ റിപ്പോ൪ട്ടിൽ പറയുന്നത്. കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ സി-ഡാക്കിന്റെ റിപ്പോ൪ട്ടിൽ പറയുന്നുണ്ടെന്നും പൊലീസ് വ്യക്തമാക്കി. രജിസ്ട്രാറുടെ മൊഴിയിൽനിന്നാണ് ഭൂമി ഇടപാടുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിച്ചതത്രേ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
