ഓഹരിവിപണിയില്‍ ഇടിവ്
text_fieldsമുംബൈ: ഓഹരിവിപണിയിൽ കാര്യമായ വ്യതിയാനങ്ങൾ ഇല്ലാത്ത ദിനമായിരുന്നു ഇന്നലെ. കേന്ദ്രബജറ്റിലെ സാമ്പത്തികപരിഷ്കാരങ്ങളെ കുറിച്ചുള്ള ആശങ്കയിൽ നിക്ഷേപക൪ വിട്ടുനിന്നത് ചെറിയ നഷ്ടമുണ്ടാക്കിയതൊഴിച്ചാൽ കാര്യമായ നഷ്ടമുണ്ടായില്ല. സെൻസെക്സ് 27.77 പോയന്റ് താഴ്ന്ന് 17,145.52 ലും ദേശീയ ഓഹരി സൂചിക നിഫ്റ്റി 1.95പോയന്റിന്റെ നേരിയ താഴ്ചയിൽ 5,220.45ലും ഇടപാടുകൾ അവസാനിപ്പിച്ചു. റിലയൻസ് ഇൻഡസ്ട്രീസ്, ഭാരതി എയ൪ടെൽ എന്നിവയാണ് കൂടുതൽ നഷ്ടമുണ്ടാക്കിയത്. റിയാൽറ്റി,ഐ.ടി,ബാങ്കിങ് ഓഹരികൾ കടുത്ത വിൽപനസമ്മ൪ദം നേരിട്ടു.
സ്റ്റെ൪ലൈറ്റ്,ടി.സി.എസ്,എൻ.ടി.പി.സി,ഒ.എൻ.ജി.സി എന്നീ ഓഹരികൾ നഷ്ടമുണ്ടാക്കിയപ്പോൾ ഇൻഫോസിസ് ടെക്,എച്ച്.ഡി.എഫ്.സി ബാങ്ക്,ഐ.സി.ഐ.സി.ഐ ബാങ്ക്,വിപ്രോ എന്നിവ നേട്ടമുണ്ടാക്കി. വ്യാഴാഴ്ച ഹോളി പ്രമാണിച്ച് വിപണി അവധിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.