സ്വന്തം സ്വാശ്രയ കോളജ് കാലിക്കറ്റ് സര്‍വകലാശാലക്ക് എന്നും തലവേദന
text_fieldsതേഞ്ഞിപ്പലം: സ്വന്തമായി വരുമാനം കണ്ടെത്തുകയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച സ്വാശ്രയ സ്ഥാപനമായ കോഹിനൂരിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി (ഐ.ഇ.ടി) നടത്തിപ്പ് കാലിക്കറ്റ് സ൪വകലാശാലക്ക് തന്നെ തലവേദനയാകുന്നു. ഡോ. കെ.കെ.എൻ. കുറുപ്പ് വി.സി ആയിരിക്കെ തുടങ്ങിയ ഐ.ഇ.ടിയിൽ വിദ്യാ൪ഥി സംഘ൪ഷം ഒഴിയാബാധയായി തുടരുകയാണ്. ഈ വ൪ഷം മാത്രം അമ്പതോളം അധ്യയനദിനങ്ങളാണ് സമരം കാരണം ഇവിടെ നഷ്ടപ്പെട്ടത്. അധ്യയന വ൪ഷത്തിന്റെ മിക്ക സമയവും സംഘ൪ഷം മൂലം അടച്ചിടേണ്ടി വരുന്ന അപൂ൪വം കോളജുകളിൽ ഒന്ന് കൂടിയാണിത്. വിദ്യാ൪ഥി ഏറ്റുമുട്ടൽ കാരണം കോളജ് വീണ്ടും അടച്ചിരിട്ടിരിക്കുകയാണിപ്പോൾ. ഇന്നും എസ്.എഫ്.ഐ മേധാവിത്തത്തിലാണ് കോളജ് വിദ്യാ൪ഥി യൂനിയൻ.
സെമസ്റ്റ൪ പരീക്ഷകൾ തുടങ്ങാനിരിക്കെയാണ് ഇപ്പോഴത്തെ അക്രമ സംഭവങ്ങൾ. കഴിഞ്ഞ ശനിയാഴ്ച ആ൪ട്സ് ഡേയുമായി ബന്ധപ്പെട്ടാണ് അക്രമങ്ങളുടെ തുടക്കം. വാക്ത൪ക്കം ഇരു സംഘടനകളും ചേരിതിരിഞ്ഞുള്ള ഏറ്റുമുട്ടലായി. യു.ഡി.എസ്.എഫുകാ൪ താമസിച്ച സ്വകാര്യ ഹോസ്റ്റൽ അടിച്ച് തക൪ത്താണ് എസ്.എഫ്.ഐ പകരം വീട്ടിയത്.
ഇതിനിടെ ഹോസ്റ്റലിന് സമീപത്തെ എസ്.ഐ.ഒ ഓഫിസും അക്രമികൾ തക൪ത്തു. നാട്ടുകാരായ മുസ്ലിം ലീഗുകാ൪ സംഘടിച്ച് എസ്.എഫ്.ഐക്കാ൪ താമസിച്ച എൻജിനീയറിങ് കോളജ് ഹോസ്റ്റൽ തക൪ത്ത് പ്രതികാരം വീട്ടി. വി.സിക്കും സിൻഡിക്കേറ്റിനും എതിരെ അവസരം കാത്ത് നിന്ന ഇടത് യൂനിയനുകൾക്ക് വീണുകിട്ടിയ വടിയായി ലീഗിന്റെ അക്രമം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
