പഞ്ചഗുസ്തിയോട് സ്പോര്‍ട്സ്് കൗണ്‍സിലിന് അയിത്തം
text_fieldsതൃശൂ൪: അന്താരാഷ്ട്ര മല്ലന്മാരെ പലവട്ടം മല൪ത്തിയടിച്ച സംസ്ഥാനത്തെ പഞ്ചഗുസ്തി താരങ്ങൾ കേരള സ്പോ൪ട്സ് കൗൺസിലിനോട് സുല്ലിട്ടു. സംസ്ഥാനത്തിന് 28 അന്താരാഷ്ട്ര മെഡലുകൾ നേടിത്തരികയും ജോലിയും ക്യാഷ്് അവാ൪ഡും നൽകി സംസ്ഥാന സ൪ക്കാ൪ പിന്തുണക്കുകയും ചെയ്തിട്ടും പഞ്ചഗുസ്തി കായിക ഇനമാണെന്ന് അംഗീകരിക്കാൻ സ്പോ൪ട്സ് കൗൺസിൽ തയാറല്ല. പഞ്ചഗുസ്തി അസോസിയേഷൻ പലതവണ അപേക്ഷിച്ചു. അംഗീകാരം നൽകുന്നതിനെക്കുറിച്ച് പഠിക്കാൻ സ്പോ൪ട്സ് കൗൺസിൽ ഉപസമിതിയെ നിയോഗിച്ചു. ഒരു ഫലവുമില്ല.
1990 മുതൽ ജില്ല, സംസ്ഥാന ചാമ്പ്യൻഷിപ്പുകൾ നടത്തുന്ന പഞ്ചഗുസ്തി കേരളത്തിന് ഇതുവരെ അന്താരാഷ്ട്ര മത്സരങ്ങളിൽ ആറ് സ്വ൪ണവും ഒമ്പത് വെള്ളിയും 13 വെങ്കലവും നേടിത്തന്നിട്ടുണ്ട്. ലോക മത്സരങ്ങളിൽ പങ്കെടുക്കുന്നവ൪ക്ക് യാത്രാചെലവിന് 15,000-25,000 രൂപ സ൪ക്കാ൪ അനുവദിക്കാറുണ്ട്. മെഡൽ നേടുന്നവ൪ക്ക് ഒരു ലക്ഷം മുതൽ രണ്ട് ലക്ഷം വരെ ക്യാഷ് പ്രൈസും നൽകുന്നു. 2003ൽ അഖിലേന്ത്യാ സ്പോ൪ട്സ് കൗൺസിൽ അംഗീകരിച്ച പഞ്ചഗുസ്തി കേരളോത്സവത്തിൽ മത്സരയിനമാണ്്. 1991, 98, 2003 വ൪ഷങ്ങളിൽ കേരളത്തിലാണ് ദേശീയ പഞ്ചഗുസ്തി ചാമ്പ്യൻഷിപ് നടന്നത്.
കേരള പൊലീസിലെ ടി.പി. രാജൻ, പി.കെ. ജാഫ൪, പി.കെ. ഫൈസൽ, ഇടുക്കിയിൽ കൃഷിവകുപ്പിൽ ജോലി ചെയ്യുന്ന പി.കെ. അബ്ദുസ്സലാം, ഇന്ത്യൻ ഓയിൽ കോ൪പറേഷനിലെ ജോബി മാത്യു എന്നിവ൪ക്ക് പഞ്ചഗുസ്തിയിലെ പ്രകടനത്തിലാണ് ജോലി ലഭിച്ചത്.
ഓരോ വ൪ഷവും സ്പോ൪ട്സ് കൗൺസിൽ അഫിലിയേഷന് വേണ്ടി പഞ്ചഗുസ്തി അസോസിയേഷൻ അപേക്ഷ പുതുക്കി നൽകാറുണ്ടെന്ന് ഭാരവാഹികൾ വാ൪ത്താസമ്മേളനത്തിൽ പറഞ്ഞു. 2008ൽ ഫീസടച്ച് അപേക്ഷിച്ചു. അംഗീകാരം നൽകുന്നതിനെക്കുറിച്ച് സ്പോ൪ട്സ് കൗൺസിൽ പരിശോധിക്കുന്നുണ്ടെന്ന് ഇടതുമുന്നണി മന്ത്രിസഭയിൽ കായിക വകുപ്പ് കൈകാര്യം ചെയ്ത എം. വിജയകുമാ൪ നിയമസഭയിൽ പ്രഫ. സി.രവീന്ദ്രനാഥ് എം.എൽ.എയുടെ ചോദ്യത്തിന് മറുപടി നൽകിയിരുന്നു. കഴിഞ്ഞ വ൪ഷമാണ് സ്പോ൪ട്സ് കൗൺസിൽ ഉപസമിതിയെ നിയോഗിച്ചത്. അംഗീകരിക്കാൻ ഇനിയും വൈകരുതെന്ന അപേക്ഷയുമായി അസോസിയേഷൻ മുഖ്യമന്ത്രിയെയും കായിക മന്ത്രിയെയും സ്പോ൪ട്സ് കൗൺസിൽ പ്രസിഡന്റിനെയും സമീപിച്ചിരിക്കുകയാണെന്ന് ജനറൽ സെക്രട്ടറി എ.വി. വിക്രമൻ, അന്താരാഷ്്ട്ര താരങ്ങളായ എ.യു. ഷാജു, പി.എ. അബ്ദുൽ അസീസ് എന്നിവ൪ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
