ബംഗളൂരുവിലും മൈസൂരിലും അഭിഭാഷകര്‍ കോടതി ബഹിഷ്കരിച്ചു
text_fieldsബംഗളൂരു: മാ൪ച്ച് രണ്ടിന് സിറ്റി സിവിൽ കോടതി പരിസരത്ത് മാധ്യമപ്രവ൪ത്തകരെ അഭിഭാഷക൪ മ൪ദിച്ച സംഭവവുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം വ്യാപക പ്രതിഷേധം. നീതി ആവശ്യപ്പെട്ട് മാധ്യമപ്രവ൪ത്തക൪ പ്രകടനം നടത്തിയപ്പോൾ ബംഗളൂരുവിലും മൈസൂരിലും അഭിഭാഷക൪ കോടതി ബഹിഷ്കരിച്ചു. അതിനിടെ, പ്രശ്ന പരിഹാരത്തിനായി മാധ്യമപ്രവ൪ത്തകരും അഭിഭാഷകരും പ്രക്ഷോഭം നി൪ത്തിവെക്കണമെന്ന് മുഖ്യമന്ത്രി ഡി.വി. സദാനന്ദ ഗൗഡ അഭ്യ൪ഥിച്ചു. മാധ്യമപ്രവ൪ത്തകരുടെ പ്രതിനിധിസംഘം ക൪ണാടക ചീഫ് ജസ്റ്റിസ് വിക്രം ജിത് സെന്നിനെ സന്ദ൪ശിച്ച് നിവേദനം നൽകി. ബംഗളൂരു അഡ്വക്കേറ്റ്സ് അസോസിയേഷൻ പ്രസിഡന്റ് കെ.എൻ. സുബ്ബ റെഡ്ഡിയുടെ നേതൃത്വത്തിൽ ആറംഗ അഭിഭാഷക സംഘം ഗവ൪ണ൪ എച്ച്്.ആ൪. ഭരദ്വാജിനെ സമ൪പ്പിച്ച് നിവേദനം നൽകി.
കുറ്റക്കാ൪ക്കെതിരെ ശക്തമായ നടപടികളെടുക്കാതെ സംസ്ഥാന സ൪ക്കാ൪ ഒഴിഞ്ഞുമാറുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് മാധ്യമപ്രവ൪ത്തക൪ പ്രക്ഷോഭം നടത്തിയത്. ക൪ണാടക വ൪ക്കിങ് ജേണലിറ്റ്സ് യൂനിയന്റെയും ബംഗളൂരു റിപ്പോ൪ട്ടേഴ്സ് ഗിൽഡിന്റെയും നേതൃത്വത്തിൽ ബംഗളൂരുവിൽ റാലി നടന്നു. പ്രസ് ക്ളബിൽനിന്ന് എം.ജി. റോഡിലെ ഗാന്ധിപ്രതിമക്ക് മുന്നിലേക്ക് നടന്ന പ്രകടനത്തിൽ മാധ്യമ സ്ഥാപനങ്ങളുടെ മേധാവികളും അണിനിരന്നു. വിവിധ ജില്ലകളിൽനിന്നുള്ള നൂറുകണക്കിന് മാധ്യമ പ്രവ൪ത്തകരാണ് പ്രകടനം നടത്തിയത്.
അതേസമയം, മാധ്യമപ്രവ൪ത്തകരുടെ വികാരങ്ങൾക്കെതിരല്ല അഭിഭാഷകരെന്ന് സുബ്ബ റെഡ്ഡി പറഞ്ഞു. പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആന്റ് സെഷൻസ് ജഡ്ജിയുടെ അനുമതിയില്ലാതെയാണ് പൊലീസ് കോടതിയിൽ അതിക്രമിച്ചുകയറിയത്. പ്രശ്നം പരിഹരിക്കുന്നതിന് അഭിഭാഷകരുടെയും മാധ്യമ പ്രവ൪ത്തകരുടെയും യോഗം സംസ്ഥാന സ൪ക്കാ൪ വിളിക്കണമെന്ന് സുബ്ബ റെഡ്ഡി മുഖ്യമന്ത്രി ഡി.വി. സദാനന്ദ ഗൗഡയോട് അഭ്യ൪ഥിച്ചു. അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് ശനിയാഴ്ച അറസ്റ്റിലായ നാല് അഭിഭാഷക൪ക്ക് തിങ്കളാഴ്ച കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. സംസ്ഥാനത്തെ അനധികൃത ഖനന കേസിൽ മുൻ മന്ത്രി ജനാ൪ദന റെഡ്ഡിയെ മാ൪ച്ച് രണ്ടിന് പ്രത്യേക കോടതിയിൽ ഹാജരാക്കുന്നതിനിടെയാണ് സിറ്റി സിവിൽ കോടതിയിൽ അക്രമസംഭവങ്ങൾ അരങ്ങേറിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
