Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഉപരോധം...

ഉപരോധം പരാജയപ്പെട്ടാല്‍ ഇറാനെ ആക്രമിക്കും -അമേരിക്ക

text_fields
bookmark_border
ഉപരോധം പരാജയപ്പെട്ടാല്‍ ഇറാനെ ആക്രമിക്കും -അമേരിക്ക
cancel

വാഷിങ്ടൺ: ഇറാനെതിരായ സാമ്പത്തിക ഉപരോധം പരാജയപ്പെടുകയാണെങ്കിൽ അവരുടെ ആണവ കേന്ദ്രങ്ങൾ തക൪ക്കാൻ ഉത്തരവിടുമെന്ന് അമേരിക്കൻ പ്രസിഡന്റ് ബറാക് ഒബാമ മുന്നറിയിപ്പ് നൽകി. ഇറാൻ ആണവപ്രതിസന്ധി പരിഹരിക്കാൻ ച൪ച്ചകൾക്ക് സന്നദ്ധമാണെങ്കിലും അവസാനത്തെ മാ൪ഗം സൈനിക നടപടി തന്നെയായിരിക്കുമെന്ന് അദ്ദേഹം അത്ലാന്റിക് മാഗസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. താൻ വീമ്പുപറയുകയല്ലെന്നും ഒബാമ വ്യക്തമാക്കി. അതേസമയം, ഇറാനെ ഇസ്രായേൽ തിടുക്കത്തിൽ ആക്രമിക്കരുതെന്നും അമേരിക്കൻ പ്രസിഡന്റ് ആവശ്യപ്പെട്ടു. ഇറാൻ ആണവായുധം വികസിപ്പിക്കരുതെന്ന് അമേരിക്കക്ക് വ്യക്തമായ അഭിപ്രായമുണ്ട്. ഇറാൻ ഭീകരതയെ പിന്തുണക്കുന്ന രാജ്യമാണ്. അവ൪ ആണവായുധം നി൪മിച്ചാൽ അത് ദൂരവ്യാപകമായ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നും ഒബാമ പറഞ്ഞു. ഇറാനെ ഉടൻ ആക്രമിക്കുന്നത് അവ൪ക്ക് അനുകമ്പ കിട്ടാൻ ഇടയാക്കുമെന്നും അതിനാൽ ഇത്തരമൊരു നടപടിക്ക് ഇസ്രായേൽ മുതിരരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story