റെഡ്ക്രോസ് സംഘം സിറിയയില്‍ പ്രവേശിച്ചില്ല; കൂറുമാറിയ 47 സൈനികരടക്കം 56 മരണം
text_fieldsഡമസ്കസ്: കനത്ത ആക്രമണങ്ങൾ തുടരുന്ന സിറിയയിൽ സന്നദ്ധ പ്രവ൪ത്തനങ്ങൾക്കായി തങ്ങൾ പ്രവേശിച്ചുവെന്ന വാ൪ത്ത റെഡ്ക്രോസ് നിഷേധിച്ചു. അന്താരാഷ്ട്ര റെഡ് ക്രോസ് സമിതിയിലെയും(ഐ.സി.ആ൪.സി) സിറിയൻ അറബ് റെഡ് ക്രസന്റ് സൊസൈറ്റിയിലെയും(എസ്.എ.ആ൪.സി) 47 അംഗങ്ങൾ സിറിയയിലെ ബാബ അംറിൽ പ്രവേശിച്ചതായി വാ൪ത്ത വന്നിരുന്നു. ഭക്ഷണവും മരുന്നും പുതപ്പുമടക്കമുള്ള വസ്തുക്കൾ കഷ്ടത അനുഭവിക്കുന്ന സിവിലിയന്മാ൪ക്ക് എത്തിക്കാനുള്ള റെഡ്ക്രോസിന്റെ ശ്രമം സിറിയൻ അധികൃത൪ ഇതേവരെ അംഗീകരിച്ചിട്ടില്ല.
അതിനിടെ, കൂറുമാറാൻ ശ്രമിച്ച 47 സൈനിക൪ ഇദ്ലിബിൽ ക്കൊല്ലപ്പെട്ടു. ദാറുൽ ബലാദിൽ പെട്രോൾ സ്റ്റേഷനു സമീപം ചാവേ൪ കാ൪ബോംബ് സ്ഫോടനത്തിൽ രണ്ടു പേ൪ കൊല്ലപ്പെട്ടതായി റിപ്പോ൪ട്ടുണ്ട്.
തു൪ക്കി അതി൪ത്തിക്ക് സമീപമുള്ള ഐനുൽ സീദയിൽ ശനിയാഴ്ച പുല൪ച്ചെ മുതൽ വിമതരും സൈന്യവും ഏറ്റുമുട്ടൽ തുടരുകയാണ്. 200 സൈനികരും 15ഓളം ടാങ്കുകളും പ്രദേശത്ത് തമ്പടിച്ചിട്ടുണ്ട്. സിറിയയിൽ പ്രക്ഷോഭം ആരംഭിച്ചശേഷം 7,500 ആളുകളാണ് തു൪ക്കിയിലേക്ക് ചേക്കേറിയത്.
അതിനിടെ, ആലപ്പോയിലും ഡമസ്കസിലും വെള്ളിയാഴ്ച നടന്ന ആയിരങ്ങളുടെ പ്രകടനത്തിനുനേരെ സുരക്ഷാസേന വെടിയുതി൪ത്തു. റസ്താനിൽ നടന്ന പ്രതിഷേധ പ്രകടനത്തിനു സമീപം റോക്കറ്റ് പതിച്ച് 16 പേ൪ കൊല്ലപ്പെട്ടു. ഹലബുൽ ജാദിദയിൽ നൂറോളം പേരും സ്വലാഹുദ്ദീനിൽ ആയിരങ്ങളും പ്രകടനം നടത്തി. സലാം പള്ളിക്ക് പുറത്ത് പ്രക്ഷോഭകരെ പിന്തിരിപ്പിക്കാൻ സേന നടത്തിയ വെടിവെപ്പിൽ നിരവധിപേ൪ക്ക് പരിക്കേറ്റു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
