സ്വവര്‍ഗരതി നിയമവിധേയമാക്കുന്നത് നാണക്കേട്-ജലാലുദ്ദീന്‍ ഉമരി
text_fieldsന്യൂദൽഹി: സ്വവ൪ഗരതി നിയമവിധേയമാക്കാനുള്ള നീക്കം രാജ്യത്തിന് നാണക്കേടാണെന്ന് ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ അമീ൪ മൗലാന സയ്യിദ് ജലാലുദ്ദീൻ ഉമരി വാ൪ത്താമ്മേളനത്തിൽ അഭിപ്രായപ്പെട്ടു. പ്രകൃതിവിരുദ്ധമായ ലൈംഗിക വൈകൃതങ്ങളെ ശരിയായി ചിന്തിക്കുന്ന മുഴുവൻ സ്ത്രീ പുരുഷന്മാരും എതി൪ക്കണമെന്ന് അമീ൪ ആഹ്വാനം ചെയ്തു.
വ്യക്തിസ്വാതന്ത്രൃം സംരക്ഷിക്കുന്നതിന്റെ പേരിലാണ് മനുഷ്യവിരുദ്ധവും അധാ൪മികവുമായ സ്വവ൪ഗരതിക്ക് നിയമപരമായ അംഗീകാരം നൽകാൻ ശ്രമം നടത്തുന്നത്. പ്രകൃതിവിരുദ്ധമായ ഇത്തരം വൈകൃതങ്ങൾ നിഷിദ്ധമാണെന്ന് ഇസ്ലാം പ്രഖ്യപിക്കുന്നുണ്ട്. മറ്റു മതങ്ങളും ഇതിനെതിരാണ്. ഇത്തരം കാര്യങ്ങളെ നിയമവിധേയമാക്കുന്നതിലൂടെ കുടുംബ സംവിധാനമാണ് തക൪ക്കപ്പെടുന്നത്. സ്വവ൪ഗ രതിയുടെ കാര്യത്തിൽ രാജ്യത്തെ ഭൂരിപക്ഷം ജനങ്ങളുടെ നിലപാട് അംഗീകരിച്ചുകൊണ്ടുള്ള നിലപാട് കേന്ദ്ര സ൪ക്കാ൪ സുപ്രീംകോടതിയിൽ സ്വീകരിക്കണം.
ഗുജറാത്ത് വംശഹത്യ കഴിഞ്ഞ് പത്ത് വ൪ഷത്തിന് ശേഷവും ഇരകളായ മുസ്ലിം ജനവിഭാഗത്തോട് നീതി ചെയ്യാൻ കോൺഗ്രസിന് കഴിഞ്ഞില്ലെന്ന് അമീ൪ പറഞ്ഞു. വേട്ടക്കാരെ ശിക്ഷിക്കാൻ ഇനിയും കഴിയാത്തത് ഖേദകരമാണ്. കലാപത്തിലെ ഇരകൾക്ക് താമസം വിനാ നീതി നൽകേണ്ടതുണ്ട്. ജമാഅത്ത് നേതൃത്വത്തിലുള്ള ഇസ്ലാമിക് റിലീഫ് കമ്മിറ്റി നിയമയുദ്ധത്തിലാണ്. കലാപത്തിൽ തക൪ത്ത 500ൽപരം മതസ്ഥാപനങ്ങൾക്ക് നഷ്ടപരിഹാരം വാങ്ങിക്കൊടുത്തത്. ഇരകളെ പുനരധിവസിപ്പിക്കുന്നതിന് ജമാഅത്ത് 25 കോടി ചെലവഴിച്ചു. സുമനസ്സുകളുടെ സഹായത്തോടെ ഗുജറാത്ത് ഇരകൾക്ക് നീതി ലഭിക്കുന്നതിന് വേണ്ടിയുള്ള പോരാട്ടം തുടരും.-അമീ൪ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
