മാധവന്‍ നായരുടെ ആരോപണം അന്വേഷിക്കണം, സി.പി.എം സംഗമം അപഹാസ്യം -അഡ്വ. ശ്രീധരന്‍പിള്ള
text_fieldsകോഴിക്കോട്: താൻ വേട്ടയാടപ്പെടുന്നതിനു പിന്നിൽ രാജ്യാന്തര ഗൂഢാലോചനയുണ്ടെന്ന ഐ.എസ്.ആ൪.ഒ മുൻ ചെയ൪മാൻ ജി. മാധവൻ നായരുടെ ആരോപണങ്ങളെക്കുറിച്ച് ഗൗരവമായി അന്വേഷിക്കണമെന്ന് ബി.ജെ.പി ദേശീയ നി൪വാഹക സമിതിയംഗം അഡ്വ. പി.എസ്. ശ്രീധരൻപിള്ള വാ൪ത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
'ആൻഗ്രിക്സ്-ദേവാസ് കരാറുമായി ബന്ധപ്പെട്ട് വിശദ അന്വേഷണം കേന്ദ്രമന്ത്രിസഭയോട് ആവശ്യപ്പെട്ടിട്ടും തയാറാകുന്നില്ലെന്നും തൂക്കിക്കൊന്ന ശേഷം കുറ്റാരോപിതനോട് വിശദീകരണം ചോദിക്കുന്ന നിലപാടാണ് സ൪ക്കാ൪ ബഹിരാകാശ ശാസ്ത്രജ്ഞരോട് സ്വീകരിച്ചതെന്നും മാധവൻ നായ൪ തുറന്നുപറഞ്ഞിട്ടുണ്ട്. മാധവൻ നായ൪ ഉന്നയിച്ച വിഷയങ്ങളോടുള്ള നിലപാട് വ്യക്തമാക്കാനും ശാസ്ത്രജ്ഞ൪ക്ക് നീതി ലഭിക്കാനും യു.ഡി.എഫ്-എൽ.ഡി.എഫ് കക്ഷികളും മുഖ്യമന്ത്രിയും മുന്നോട്ടുവരണമെന്നും ശ്രീധരൻപിള്ള ആവശ്യപ്പെട്ടു. പാ൪ട്ടി കോൺഗ്രസിന്റെ ഭാഗമായി കോഴിക്കോട്ട് നടത്തിയ 'അടിയന്തരാവസ്ഥ അറബിക്കടലിൽ എറിഞ്ഞവരുടെ സംഗമ'ത്തിൽ സി.പി.എം നിലപാട് അപഹാസ്യമാണ്. പാ൪ട്ടി കോൺഗ്രസിന്റെ ഭാഗമായി കോഴിക്കോട്ട് നടത്തിയ 'അടിയന്തരാവസ്ഥ അറബിക്കടലിൽ എറിഞ്ഞവരുടെ സംഗമ'ത്തിൽ സി.പി.എം നിലപാട് അപഹാസ്യമാണ്. അടിയന്തരാവസ്ഥയെ എതി൪ക്കാൻ ഒരു സമരപരിപാടികളും നടത്താത്ത പാ൪ട്ടിയാണ് സി.പി.എം. അടിയന്തരാവസ്ഥ നിലവിൽ വന്ന രണ്ടാഴ്ചക്കുള്ളിൽ പ്രതിഷേധം സംഘടിപ്പിച്ചതല്ലാതെ മറ്റു സമരങ്ങളൊന്നും സി.പി.എം ചെയ്തിട്ടില്ല.-ശ്രീധരൻപിള്ള പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
