ട്രെയിനില്‍ യുവതിയെ അപമാനിക്കാന്‍ ശ്രമമെന്ന് പരാതി; യുവാവ് അറസ്റ്റില്‍
text_fieldsപാലക്കാട്: ട്രെയിൻ യാത്രക്കിടെ യുവതിയോട് അപമര്യാദയായി പെരുമാറിയെന്നും കൈയേറ്റം ചെയ്യാൻ ശ്രമിച്ചെന്നുമുള്ള പരാതിയിൽ യുവാവിനെ റെയിൽവെ പോലീസ് അറസ്റ്റ് ചെയ്തു. കല്ലേക്കുളങ്ങര സ്വദേശിയായ യുവതിയുടെ പരാതിയിലാണ് സഹയാത്രികനും പത്തനംതിട്ട സ്വദേശിയുമായ മനുവിനെ ശനിയാഴ്ച രാവിലെ ഒലവക്കോട് റെയിൽവെ ജങ്ഷനിൽ റെയിൽവെ പൊലീസ് അറസ്റ്റ് ചെയ്തത്. ഐലൻഡ് എക്സ്പ്രസിലെ എ.സി കോച്ചിൽ സേലത്തിനും ഈറോഡിനും മധ്യേ ശനിയാഴ്ച പുല൪ച്ചെ രണ്ടിനാണ് സംഭവം. യാത്രക്കിടെ യുവാവ് തന്നെ ശല്യം ചെയ്തെന്നും അപമാനിക്കാൻ ശ്രമിച്ചെന്നും യുവതി നൽകിയ പരാതിയിൽ പറയുന്നു. അതേസമയം, ആരോപണം തെറ്റാണെന്നും താൻ കുടുംബസമേതമാണ് യാത്ര ചെയ്തിരുന്നതെന്നും മുകളിൽ വെച്ച ലഗേജ് എടുക്കുന്നതിനിടെ സ്ത്രീയുടെ ശരീരത്തിൽ അബദ്ധത്തിൽ തട്ടുകയാണുണ്ടായതെന്നുമാണ് യുവാവ് പറയുന്നത്. ഇയാളെ ഞായറാഴ്ച പാലക്കാട് ജില്ലാ കോടതിയിൽ ഹാജരാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
