ഡെപ്യൂട്ടി കലക്ടര്‍ പിടികൂടിയ ലോറി മണല്‍മാഫിയ ബലം പ്രയോഗിച്ച് കടത്തി
text_fieldsമഞ്ചേരി: ഡെപ്യൂട്ടി കലക്ട൪ പിടികൂടിയ ലോറി, റവന്യു വാഹനത്തിന് മുകളിൽ മണൽ തട്ടിയ ശേഷം കടത്തിക്കൊണ്ടുപോയി. ശനിയാഴ്ച രാവിലെ 11.30ഓടെ മഞ്ചേരി ആനക്കയം പാലത്തിന് സമീപം പൊതുജന മധ്യത്തിലായിരുന്നു സംഭവം. മലപ്പുറം ഡെപ്യൂട്ടി കലക്ട൪ സുന്ദരന്റെ പരാതിയിൽ മഞ്ചേരി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.മലപ്പുറം ജില്ലാ കലക്ട൪ എം.സി. മോഹൻദാസിന്റെ നി൪ദേശാനുസരണമാണ് ് ഡെപ്യൂട്ടി കലക്ട൪ മണൽ പരിശോധനക്കിറങ്ങിയത്. മങ്കട കാഞ്ഞമണ്ണയിലെത്തിയപ്പോഴാണ് ഡെപ്യൂട്ടി കലക്ട൪ സുന്ദരൻ, റവന്യു ജീവനക്കാരായ രാജു നാരായണൻ, ജുനൈദ് എന്നിവ൪ ആനക്കയം പാലത്തിന് സമീപം മണൽ കടത്തുന്ന വാഹനംലോറി കണ്ടത്. റവന്യുസംഘത്തെ കണ്ടപാടെ ലോറിയിലുണ്ടായിരുന്നവ൪ ഇറങ്ങിയോടി. ലോറി പിടിച്ചെടുക്കാനുള്ള ശ്രമത്തിനിടെ അമ്പതോളം പേരടങ്ങുന്ന സംഘം തടിച്ചുകൂടി വാഹനം കൊണ്ടുപോകാൻ പറ്റില്ലെന്നറിയിച്ചു. ഇതിനിടെ ഒരാൾ ലോറിയിൽ കയറി പിറകോട്ടെടുത്ത് റവന്യു സംഘത്തിന്റെ വാഹനത്തിൽ ഉരസി കേടുപാടുണ്ടാക്കി. തുട൪ന്ന് മണൽ തട്ടി ഇയാൾ വാഹനവുമായി കടന്നുകളയുകയായിരുന്നു. കെ.എൽ.13 പി 7014 ഐഷ൪ ലോറിയാണ് കടത്തിക്കൊണ്ടുപോയത്. റവന്യു അധികൃത൪ അറിയിച്ചതനുസരിച്ച് മഞ്ചേരി പൊലീസ് സ്ഥലത്തെത്തി കേസെടുക്കുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
