പ്രതിപക്ഷത്തിന് ജനങ്ങളോട് കൂറില്ല -ബാലകൃഷ്ണപിള്ള
text_fieldsകൊച്ചി: ജനങ്ങളോട് കൂറില്ലാത്തവരാണ് നിലവിലെ പ്രതിപക്ഷമെന്ന് കേരള കോൺഗ്രസ്- ബി ചെയ൪മാൻ ആ൪. ബാലകൃഷ്ണപിള്ള. യു.ഡി.എഫിന്റെ കഴിഞ്ഞ ഏതാനും മാസങ്ങളിലെ പ്രവ൪ത്തനം വിലയിരുത്തി പിറവത്തെ ജനങ്ങൾ വോട്ട് ചെയ്യുമെന്നും അനൂപ് പിറവത്ത് വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം പ്രസ് ക്ളബിൽ മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ രാഷ്ട്രീയ ധ്രുവീകരണം ഉണ്ടായിട്ടുണ്ട്. അതുകൊണ്ടുതന്നെ പിറവത്ത് എല്ലാ കക്ഷികളുടെയും വോട്ടുകിട്ടും. നല്ല ഭൂരിപക്ഷത്തോടെ വിജയിക്കുമെന്ന ആത്മവിശ്വാസം യു.ഡി.എഫിനുണ്ട്. കേരള കോൺഗ്രസ്- ബിയിലെ ആഭ്യന്തര പ്രശ്നങ്ങൾ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കില്ല. താനിവിടെ ഉരുക്കുകോട്ട പോലെ നിൽക്കുന്നുണ്ട്. മന്ത്രിയായ ഗണേഷ് കുമാറിന്റെ പ്രവ൪ത്തനങ്ങളിൽ ഇടപെടാറില്ലെന്നും അദ്ദേഹം പറഞ്ഞു.
ചിന്ത പ്രസിദ്ധീകരിച്ച പുസ്തകം തന്റേതല്ലെന്ന വി.എസ്്്. അച്യുതാനന്ദന്റെ വാദം കള്ളമാണ്്. ചിന്ത കള്ള പ്രസിദ്ധീകരണം നടത്തുമെന്ന് കരുതാൻ മാത്രം മണ്ടന്മാരല്ല കേരള ജനത. ഇത്രനാളും തന്റെ പിറകെ നടന്ന അച്യുതാനന്ദൻ ഇപ്പോൾ മുഖ്യമന്ത്രിയുടെമേൽ കടിച്ചുതൂങ്ങിക്കിടക്കുന്നു. അഴിമതി വിരുദ്ധനെന്ന് അവകാശപ്പെടുന്ന വി.എസിനെക്കുറിച്ച് ദിനംപ്രതി അഴിമതി ആരോപണങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്. ലീഗിന് അഞ്ചാം മന്ത്രിയെ സൗകര്യപ്പെടുമെങ്കിൽ കൊടുക്കണമെന്നാണ് തന്റെ അഭിപ്രായം. ഒരു മന്ത്രി കൂടി വന്നെന്നുകരുതി ദോഷമില്ല. എന്നാൽ, അങ്ങനെ ആരെങ്കിലും ആവശ്യപ്പെട്ടതായി കേട്ടിട്ടില്ല. യോഗങ്ങളിൽ ഈ വിഷയം ഇതുവരെ ച൪ച്ച ചെയ്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കേരള കോൺഗ്രസുകളുടെ ലയനത്തിന് സാധ്യതയുണ്ടോ എന്ന ചോദ്യത്തിൽനിന്ന് അദ്ദേഹം ഒഴിഞ്ഞുമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
