ബോറടി മാറ്റാന്‍, ടീച്ചറാവാന്‍ ഓട്ടോട്യൂട്ടര്‍
text_fieldsക്ളാസുകളിൽ മുഷിഞ്ഞിരിക്കുന്ന വിദ്യാ൪ഥികൾക്ക് അമേരിക്കയിൽ നിന്ന് സന്തോഷ വാ൪ത്ത. വിദ്യാ൪ഥികളുടെ മനസറിഞ്ഞ് പ്രവ൪ത്തിക്കുന്ന കമ്പ്യൂട്ട൪ അമേരിക്കൻ ഗവേഷകരാണ് കണ്ടെത്തിയിരിക്കുന്നു. ഓട്ടോ ട്യൂട്ട൪ എന്നാണ് ഇതിന് പേരിട്ടിരിക്കുന്നത്.
നോ൪ട്രഡാം , മെംഫിസ്, മസാച്യുസെറ്റ്സ് എന്നീ സ൪വകലാശാലകളിലെ ഗവേഷക കൂട്ടമാണ് കണ്ടുപിടുത്തത്തിന് പിന്നിൽ. വിദ്യാ൪ഥികളുടെ വികാര വിചാരങ്ങൾ കണ്ടറിഞ്ഞ് പ്രതികരിക്കുന്നവയാണ് കമ്പ്യൂട്ടറെന്നും അവരെ മുഷിപ്പിൽ നിന്നും പേടിയിൽ നിന്നും അകറ്റുന്നതിന് ഏറെ സഹായകരമാകുമെന്നും ഗവേഷക൪ പറയുന്നു.
പഠന സഹായി കൂടിയാണ് ഓട്ടോ ട്യൂട്ട൪. ക്ളാസിൽ അധ്യാപക൪ പഠിപ്പിക്കുന്നത് പോലെ സഹായകമാണിതെന്നും മനുഷ്യനും കമ്പ്യൂട്ടറും തമ്മിലുള്ള ബന്ധത്തിന് പുതിയ മാനങ്ങൾ തേടുകയാണെന്നും അവ൪ പറയുന്നു.
ചോദ്യങ്ങൾ ചോദിക്കുക, ചോദ്യങ്ങളോട് വിദ്യാ൪ഥികളുടെ പ്രതികരണങ്ങൾ വിലയിരുത്തുക, ഉത്തരം തെറ്റാണെങ്കിൽ ശരിയാക്കുക, വിദ്യാ൪ഥികൾ ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഉത്തരം പറയുക തുടങ്ങിയ വിലയേറിയ സഹായങ്ങളാണ് ഓട്ടോ ട്യൂട൪ നൽകുന്നത്.
ഇനിയൽപം പഠനത്തിൽ പിറകോട്ടായാൽ ഓട്ടോ ട്യൂട്ടറത് മനസിലാക്കും. വിദ്യാ൪ഥികൾക്കുണ്ടാവുന്ന ഭയം, മുഷിപ്പ് എന്നിവ പെട്ടന്ന് തിരിച്ചറിയും. മുഖ ഭാവങ്ങൾ മനസിലാക്കിയാണ് ഇത് സാധ്യമാകുന്നതെന്ന് ഗവേഷക൪ പറയുന്നു. നെഗറ്റീവ് ചിന്തകൾ അകറ്റാനും ഇവ വഴിയൊരുക്കുമെന്നും പറയുന്നു.
കുട്ടികളുടെ ചിന്താശേഷിയെ വള൪ത്തുന്നതാണ് പുതിയ ടെക്നോളജിയെന്നും മോട്ടിവേഷൻ ഉൾപെടെയുള്ള കാര്യങ്ങൾക്ക് അവയെ ഉപയോഗിക്കാനാണ് തങ്ങൾ ശ്രമിച്ചതെന്നും ടീം ലീഡ൪ സിഡ്നി ഡി മിലോ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
