Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightകപ്പല്‍ വെടിവെപ്പ്:...

കപ്പല്‍ വെടിവെപ്പ്: വാര്‍ത്താ ഏജന്‍സി വാക്കുകള്‍ വളച്ചൊടിച്ചു

text_fields
bookmark_border
കപ്പല്‍ വെടിവെപ്പ്: വാര്‍ത്താ ഏജന്‍സി വാക്കുകള്‍ വളച്ചൊടിച്ചു
cancel

കൊച്ചി: ഇറ്റാലിയൻ നാവികരുടെ വെടിയേറ്റ് മത്സ്യത്തൊഴിലാളികൾ കൊല്ലപ്പെട്ട സംഭവത്തിൽ താൻ പറഞ്ഞ കാര്യങ്ങളിൽ ഇനിയും വിവാദം ആവശ്യമില്ലെന്ന് ക൪ദിനാൾ മാ൪ ജോ൪ജ് ആലഞ്ചേരി. ക൪ദിനാൾ പദവി സ്വീകരിച്ചശേഷം വത്തിക്കാനിൽ നിന്ന് തിരിച്ചെത്തിയ അദ്ദേഹം നെടുമ്പാശേരി വിമാനത്താവളത്തിൽ മാധ്യമപ്രവ൪ത്തകരോട് സംസാരിക്കുകയായിരുന്നു. ഇറ്റാലിയൻ വാ൪ത്താ ഏജൻസി തന്റെ വാക്കുകൾ വളച്ചൊടിച്ചു. ഇതിൽ അവ൪ ഒന്നിലേറെ തവണ ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. ഇനി ഈ വിഷയത്തിൽ ച൪ച്ചയുടെ ആവശ്യമില്ലെന്നും ക൪ദിനാൾ വ്യക്തമാക്കി.

ഫെബ്രുവരി 18ന് വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയിൽ നടന്ന പ്രത്യേക ചടങ്ങിലാണ് ബനഡിക്ട് പതിനാറാമൻ മാ൪പാപ്പയിൽനിന്ന് മാ൪ ആലഞ്ചേരി ക൪ദിനാൾ പദവി സ്വീകരിച്ചത്. ഇതിനിടെ, മത്സ്യത്തൊഴിലാളികൾ കൊല്ലപ്പെട്ട സംഭവത്തിൽ ഇറ്റലിയെ ന്യായീകരിച്ച് ക൪ദിനാൾ ഒരു വാ൪ത്താ ഏജൻസിക്ക് നൽകിയ അഭിമുഖം വിവാദമായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story