കയ്പമംഗലം: ദേശീയപാതയിൽ മൂന്നിടത്തുണ്ടായ വാഹനാപകടങ്ങളിൽ ആറുപേ൪ക്ക് പരിക്കേറ്റു. ശനിയാഴ്ച ഉച്ചക്ക് ഒന്നരയോടെ മൂന്നുപീടിക സെൻററിൽ വഴിയാത്രികക്ക് ബൈക്കിടിച്ച് പരിക്കേറ്റു. കൂരിക്കുഴി തിണ്ടിപറമ്പത്ത് നസീറിൻെറ ഭാര്യ റംലത്തിനാണ് പരിക്കേറ്റത്.
വഴിയമ്പലം മഹാരാജാ ഓഡിറ്റോറിയത്തിന് മുന്നിൽ ബൈക്കുകൾ കൂട്ടിയിടിച്ചാണ് നാലുപേ൪ക്ക് പരിക്കേറ്റത്. കയ്പമംഗലം തായ്നഗ൪ സ്വദേശികളായ കുറ്റിക്കാടൻ ജോസഫിൻെറ മകൻ ജോയൽ (12), കുറ്റിക്കാടൻ വറീതിൻെറ മകൻ ജോ൪ജ് (38), മാടാനിക്കുളം സ്വദേശികളായ തെക്കൂട്ടുകരവീട്ടിൽ മോഹനൻെറ മകൻ മാനേഷ് (19), ചാമക്കാല കൊച്ചിക്കാട്ട് രാഘവൻ (51) എന്നിവ൪ക്കാണ് പരിക്ക്. വൈകീട്ട് കൊപ്രക്കളം സെൻററിലും വഴിയാത്രക്കാരിക്ക് ബൈക്കിടിച്ച് പരിക്കേറ്റു.
ഇളയാംപുരക്കൽ ദയാനന്ദൻെറ ഭാര്യ സലീലക്കാണ് (55) പരിക്കേറ്റത്. എല്ലാവരെയും മൂന്നുപീടികയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Dec 2011 10:08 AM GMT Updated On
date_range 2011-12-26T15:38:50+05:30ദേശീയപാതയില്‍ മൂന്നിടത്ത് വാഹനാപകടം: ആറുപേര്‍ക്ക് പരിക്ക്
text_fieldsNext Story