ശൈത്യം രൂക്ഷം ; മരണം 131ആയി
text_fieldsന്യൂദൽഹി: ഉത്തരേന്ത്യയിലെ ദിവസങ്ങളായി തുടരുന്ന അതിശൈത്യത്തിലെ മരണം 131 ആയി. മരിച്ചവരിൽ 91 പേ൪ ഉത്ത൪പ്രദേശ് സ്വദേശികളാണ്.
ഈ സീസണിലെ ഏറ്റവും കുറവ് താപനിലയായ 2.9 ഡിഗ്രി രേഖപ്പെടുത്തിയ ദൽഹിയിൽ ചരിത്രത്തിലെ ഏറ്റവും തണുപ്പാ൪ന്ന ക്രിസ്തുമസ് ആണ് ഇത്തവണ ആഘോഷിച്ചത്. ഈ മാസം 16ന് രേഖപ്പെടുത്തിയ 4.7 ഡിഗ്രിയായിരുന്നു ഇതിനുമുൻപ് ഈ സീസണിൽ ദൽഹിയിലെ ഏറ്റവും കുറഞ്ഞ താപനില.
മഞ്ഞുവീഴ്ച്ചയും ശീതക്കാറ്റും തലസ്ഥാനത്ത് ജനജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്. പ്രതികൂല കാലാവസ്ഥ വ്യോമഗതാഗതവും ട്രെയിൻ ഗതാഗതവും പാടെ താറുമാറാക്കിയിട്ടുണ്ട്. താപനില ഇനിയും താഴുമെന്നാണ് സൂചന.
ശക്തമായ മൂടൽ മഞ്ഞു കാരണം മിക്ക സ്ഥലങ്ങളിലും റോഡ്, റെയിൽ ഗതാഗതം താറുമാറായി. വീടില്ലാത്തവ൪ക്കു രാത്രികാല കിടപ്പാടം ഒരുക്കുമെന്നു ദൽഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിത് അറിയിച്ചിരുന്നു. ഉത്ത൪പ്രദേശിൽ മൂന്നു ഡിഗ്രിയാണു താപനില രേഖപ്പെടുത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
