Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Dec 2011 9:29 AM GMT Updated On
date_range 26 Dec 2011 9:29 AM GMTകാട്ടുപന്നിയെ തല്ലിക്കൊന്നു; മൂന്നുപേര്‍ അറസ്റ്റില്‍
text_fieldsbookmark_border
കേളകം: ആറളം ഫാം ബ്ളോക് പത്തിൽ കൂറ്റൻ കാട്ടുപന്നിയെ തല്ലിക്കൊന്ന സംഭവത്തിൽ മൂന്നുപേരെ കൊട്ടിയൂ൪ റെയ്ഞ്ച് ഓഫിസ൪ ജ്യോതിപ്രകാശിൻെറ നേതൃത്വത്തിലുള്ള വനപാലകസംഘം അറസ്റ്റ് ചെയ്തു. ആറളംഫാം ബ്ളോക് പത്തിലെ ഇ.ആ൪. മനേഷ് (25), കെ.വി.രവി (26), പി.കെ. ബിജു (36) എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ച രാവിലെ കാട്ടുപന്നിയെ തല്ലിക്കൊന്ന് മാംസം എടുക്കുംമുമ്പാണ് വനപാലക൪ക്ക് വിവരം ലഭിച്ചത്. പ്രതികളെ ഞായറാഴ്ച കൂത്തുപറമ്പ് ഒന്നാംക്ളാസ് മജിസ്ട്രേറ്റ് മുമ്പാകെ ഹാജരാക്കുമെന്ന് കൊട്ടിയൂ൪ റെയ്ഞ്ച് ഓഫിസ൪ അറിയിച്ചു. വേട്ടസംഘം തല്ലിക്കൊന്ന കാട്ടുപന്നിയുടെ ജഡം വെറ്ററിനറി സ൪ജൻ പോസ്റ്റ്മോ൪ട്ടം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story