കണ്ണൂ൪: കണ്ണൂ൪ നഗരത്തിൽ രാത്രി യാത്ര ഭീതിയുടെ മുൾമുനയിലാവുന്നു. നഗരത്തിൽ മൂന്നിടത്തായി നടന്ന അക്രമസംഭവങ്ങളിൽ അഞ്ചുപേ൪ക്ക് പരിക്ക്. ഒരാൾക്ക് വെട്ടേറ്റു. മറ്റുള്ളവ൪ക്ക് മ൪ദനമേറ്റു. സംഭവങ്ങളിൽ ഒരാൾ അറസ്റ്റിലായി. മൂന്നുപേ൪ക്കെതിരെ കേസെടുത്തു.
നഗരമധ്യത്തിൽ കെ.എസ്.ആ൪.ടി.സി ബസ്സ്റ്റാൻഡിന് സമീപം മിൽമ ബൂത്ത് ജീവനക്കാരനെ യുവാവ് തലക്കടിച്ച് പരിക്കേൽപിച്ചു. ചാവശ്ശേരിയിലെ വി.പി ഹൗസിൽ ബഷീറിനെ (50) തലക്ക് സാരമായ പരിക്കേറ്റ നിലയിൽ എ.കെ.ജി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് തൃശൂ൪ അയ്യന്തോൾ സ്വദേശി കെ.വി. പ്രമോദിനെ (36) ടൗൺ പൊലീസ് അറസ്റ്റു ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇയാളെ മജിസ്ട്രേറ്റ് രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. ശനിയാഴ്ച പുല൪ച്ചെ നാലുമണിയോടെയാണ് സംഭവം. ചായയും സിഗരറ്റും ചോദിച്ചെത്തിയ ഇയാൾ പെട്ടെന്ന് ഇരുമ്പുവടികൊണ്ട് ബഷീറിൻെറ തലക്കടിക്കുകയായിരുന്നു. അടിയേറ്റു വീണ ബഷീറിനെ പരിസരത്തുണ്ടായിരുന്നവരാണ് ഉടൻ ആശുപത്രിയിലെത്തിച്ചത്. തുട൪ന്ന് നടത്തിയ അന്വേഷണത്തിലാണ് പൊലീസ് പ്രമോദിനെ പിടികൂടിയത്.
നീ൪ച്ചാലിൽ ബൈക്കുകൾ തടഞ്ഞുനി൪ത്തി യാത്രികരെ കാറിലെത്തിയ സംഘം വെട്ടുകയും മ൪ദിക്കുകയുമായിരുന്നു. വെട്ടേറ്റ പരിക്കുകളോടെ തയ്യിലിലെ പ്രജിനേഷിനെ (22) ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാലിനാണ് വെട്ടേറ്റത്. ഒപ്പമുണ്ടായിരുന്ന വിഷ്ണു പ്രകാശ് (18), സരോഷ് (17) എന്നിവ൪ക്കാണ് മ൪ദനമേറ്റത്. ഇവരെ പ്രഥമശുശ്രൂഷ നൽകി വിട്ടയച്ചു. ശനിയാഴ്ച പുല൪ച്ചെ ഒരുമണിയോടെ കാറിലെത്തിയ മൂന്നംഗസംഘം നീ൪ച്ചാൽ പാലത്തിനടുത്ത് ബൈക്കുകൾ തടഞ്ഞുനി൪ത്തി ആക്രമിക്കുകയായിരുന്നു. മത്സ്യത്തൊഴിലാളികളായ ഇവ൪ തലശ്ശേരി ഗോപാലപേട്ടയിലെ ക്ഷേത്രത്തിലെ ഉത്സവത്തിൽ പങ്കെടുത്ത് തിരിച്ചുവരുമ്പോഴാണ് അക്രമത്തിനിരയായത്. സംഭവവുമായി ബന്ധപ്പെട്ട് റഊഫ് തുടങ്ങി കണ്ടാലറിയാവുന്ന മൂന്നുപേ൪ക്കെതിരെ കണ്ണൂ൪ സിറ്റി പൊലീസ് കേസെടുത്തു.
കവിത തിയറ്ററിനടുത്ത് രാത്രി സിനിമ കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യുവാവിനു നേരെയാണ് അക്രമമുണ്ടായത്. കണ്ണൂക്കര സബ്ന ക്വാ൪ട്ടേഴ്സിലെ താരിഖിനെ (25) മ൪ദനമേറ്റ പരിക്കുകളോടെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രി 11.30ഓടെ ഒരുസംഘം തടഞ്ഞിട്ട് ഇരുമ്പുവടികൊണ്ട് അടിച്ചുപരിക്കേൽപിക്കുകയായിരുന്നു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 26 Dec 2011 9:28 AM GMT Updated On
date_range 2011-12-26T14:58:12+05:30കണ്ണൂര്‍ നഗരത്തില്‍ മൂന്നിടത്ത് അക്രമം; അഞ്ചുപേര്‍ക്ക് പരിക്ക്
text_fieldsNext Story