Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightറോഡ് വികസനത്തിന്...

റോഡ് വികസനത്തിന് മാസ്റ്റര്‍പ്ളാന്‍ തയാറാക്കും-മന്ത്രി ഇബ്രാഹിംകുഞ്ഞ്

text_fields
bookmark_border
റോഡ് വികസനത്തിന് മാസ്റ്റര്‍പ്ളാന്‍ തയാറാക്കും-മന്ത്രി ഇബ്രാഹിംകുഞ്ഞ്
cancel

കൊടിയത്തൂ൪: സംസ്ഥാനത്തെ റോഡുകളുടെ ശാസ്ത്രീയ വികസനത്തിന് മാസ്റ്റ൪പ്ളാൻ തയാറാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞ് പറഞ്ഞു. കരിപ്പൂ൪ വിമാനത്താവളം-എടവണ്ണപ്പാറ- തൃക്കളയൂ൪ മഹാശിവ ക്ഷേത്രം- നെല്ലിക്കാപറമ്പ് റോഡിൻെറ പുനരുദ്ധാരണ പ്രവൃത്തി ഉദ്ഘാടനം നി൪വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മലബാറിൻെറ വികസനത്തിന് മുന്തിയ പരിഗണന നൽകുമെന്നും അദ്ദേഹം പറഞ്ഞു.
നിലവിലുള്ള പല റോഡുകളും ഇടവഴികൾ വീതികൂട്ടി നി൪മ്മിച്ചവയാണ്. അതിനാൽതന്നെ വളവുകൾ നിറഞ്ഞതും ഓവുചാലുകൾ ഇല്ലാത്തതുമാണ്. ഇവ ശാസ്ത്രീയമായി പുന൪നി൪മിക്കും. വിമാനത്താവളം, റെയിൽവേസ്റ്റേഷൻ തുടങ്ങിയവയുമായി ബന്ധിപ്പിക്കുന്ന റോഡുകളുടെ വികസനത്തിന് മുൻഗണന നൽകും.
ജില്ലാപഞ്ചായത്തിൻെറ അധീനതയിലുള്ള കാരശ്ശേരി-കൊടിയത്തൂ൪-ചെറുവാടി-കവിലട റോഡും (എൻ.എം. ഹുസൈൻ ഹാജി റോഡ്), കൊടിയത്തൂ൪-പന്നിക്കോട്ടൂ൪ റോഡും പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കും. തിരുവമ്പാടി-ഏറനാട് മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന തോട്ട്മുക്കം പാലത്തിൻെറ സ൪വേ നടപടികൾ ഉടൻ തുടങ്ങും -മന്ത്രി അറിയിച്ചു.
സി. മോയിൻകുട്ടി എം.എൽ.എ അധ്യക്ഷതവഹിച്ചു. പി.കെ. ബഷീ൪ എം.എൽ.എ, കൊടിയത്തൂ൪ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് സുജടോം, കീഴ്പറമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് പി.കെ. റംല, ജില്ലാ പഞ്ചായത്തംഗം സറീന സുബൈ൪, ബ്ളോക് വികസനകാര്യ ചെയ൪മാൻ മോയൻ കൊളക്കാടൻ, എൻ.കെ. അഷ്റഫ്, എൻ.കെ. ആയിശാബായ്, കെ.പി. സുബ്രഹ്മണ്യൻ, മറിയംകുട്ടി ഹസൻ, കെ.വി. അബ്ദുറഹിമാൻ, മജീദ് പുതുക്കുടി, കെ.പി. അബ്ദുറഹിമാൻ, കെ.ടി. മൻസൂ൪, ബാബു മൂലയിൽ, കെ.വി. ഷിജിമോൻ, മാത്യു തറപ്പുതൊട്ടിയിൽ എന്നിവ൪ സംസാരിച്ചു. എക്സിക്യൂട്ടിവ് എൻജിനീയ൪ പി. ശശിധരൻ റിപ്പോ൪ട്ട് അവതരിപ്പിച്ചു. ദേശീയപാത ഉത്തരമേഖല സൂപ്രണ്ടിങ് എൻജിനീയ൪ കെ.വി. സുരേഷ്കുമാ൪ സ്വാഗതവും അസി. എക്സിക്യൂട്ടിവ് എൻജിനീയ൪ ഇ.കെ. ഹൈദ്രു നന്ദിയും പറഞ്ഞു.
എന്നാൽ, മുൻ എം.എൽ.എ ജോ൪ജ് എം. തോമസിൻെറ ശ്രമഫലമായി സി.ആ൪.എഫിൽനിന്ന് 5.5 കോടി രൂപ അനുവദിച്ചുകിട്ടുകയും 2011 ജനുവരി 21ന് ഭരണാനുമതി ലഭിച്ചതുമായ ഈ റോഡിൻെറ പ്രവൃത്തി ഉദ്ഘാടന ചടങ്ങിലേക്ക് അദ്ദേഹത്തെ ക്ഷണിക്കാത്തതിൽ എൽ.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു.
നാട്ടുകൂട്ടായ്മ രൂപവത്കരിച്ച് റോഡിൻെറ ജനകീയ ഉദ്ഘാടനം നടത്തുകയും ചെയ്തു. നെല്ലിക്കാപ്പറമ്പ് മാനയിൽ സംഘടിപ്പിച്ച ചടങ്ങിൽ നാട്ടുകാരണവ൪ ചെറുകുന്നത്ത് ഇമ്പിച്ചമ്മദ് ഉദ്ഘാടനം നി൪വഹിച്ചു.
കണ്ണാട്ടിൽ കത്താലി, ജോണി ഇടശ്ശേരി, സത്താ൪ കൊളക്കാടൻ, സി.പി.സി ഉസ്സൻകുട്ടി, സി. ഹരീഷ്, സി.ടി.സി അബ്ദുല്ല, കെ. അബ്ദുറഹിമാൻ, കെ. മുരളി, കെ.പി. ഉണ്ണികൃഷ്ണൻ എന്നിവ൪ സംസാരിച്ചു.
മുൻ എം.എൽ.എ പങ്കെടുക്കാത്തത് സംബന്ധിച്ച് യു.ഡി.എഫ് പഞ്ചായത്ത് ഭാരവാഹികളോട് അന്വേഷിച്ചപ്പോൾ, അദ്ദേഹത്തിൻെറ കാലത്ത് പുനരുദ്ധാരണം നടത്തിയ എരഞ്ഞിമാവ് -ചുള്ളിക്കാപ്പറമ്പ് റോഡ് ഉദ്ഘാടനവേളയിലും തെയ്യത്തുംകടവ് പാലം പ്രവൃത്തി ഉദ്ഘാടന ചടങ്ങിലും അതിന് മുൻകൈയെടുത്ത എം.പി. വീരേന്ദ്രകുമാറിനെയും സി. മോയിൻകുട്ടിയെയും ക്ഷണിച്ചിരുന്നില്ളെന്നാണ് മറുപടി ലഭിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story