Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightദുബൈ ഹോര്‍ലാന്‍സില്‍...

ദുബൈ ഹോര്‍ലാന്‍സില്‍ വില്ല കത്തിനശിച്ചു; വന്‍ നാശനഷ്ടം

text_fields
bookmark_border
ദുബൈ ഹോര്‍ലാന്‍സില്‍ വില്ല കത്തിനശിച്ചു; വന്‍ നാശനഷ്ടം
cancel

ദുബൈ: ഹോ൪ലാൻസിൽ പാക് സ്വദേശികൾ താമസിക്കുന്ന വില്ലയിൽ വൻ അഗ്നിബാധ. ഇന്നലെ ഉച്ചയോടെയാണ് ഹോ൪ലാൻസ് ഹബീബ് ബേക്കറിക്ക് സമീപം തീപിടുത്തമുണ്ടായത്. വില്ല പൂ൪ണമായി കത്തിനശിച്ചു. ആ൪ക്കും പരിക്കില്ല. എന്നാൽ ഭാഗ്യം കൊണ്ടാണ് വൻ ദുരന്തം ഒഴിവായത്. നൂറോളം പേ൪ താമസിക്കുന്ന വില്ലയാണിത്. ജോലി സമയമായതിനാൽ എല്ലാവരും പുറത്ത് പോയതാണ് വൻ ദുരന്തം വഴിമാറ്റിയത്. വൈദ്യുതി ഷോ൪ട് സ൪ക്യൂട്ടാണ് അപകട കാരണമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
രണ്ട് നിലകളുള്ള വില്ലയുടെ മുകൾ ഭാഗത്തു നിന്നാണ് ആദ്യം തീ പട൪ന്നത്. തുട൪ന്ന് താഴത്തെ നിലയിലേക്ക് വ്യാപിച്ച തീപിടിത്തത്തിൽ ഫ൪ണിച്ചറും ഇലക്ട്രോണിക് ഉപകരണങ്ങളും ശയ്യോപകരണങ്ങളും പൂ൪ണമായി അഗ്നിക്കിരയായി. ഉടൻ സ്ഥലത്തെത്തിയ പൊലീസും സിവിൽ ഡിഫൻസ് വിഭാഗവും തീ നിയന്ത്രണ വിധേയമാക്കി. ഈ ഭാഗത്തേക്കുള്ള റോഡ് അടച്ചാണ് പൊലീസ് രക്ഷാ പ്രവ൪ത്തനം നടത്തിയത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story