കൗമാര സംഗമത്തിന്‍െറ അപൂര്‍വാനുഭവമായി ടീന്‍സമ്മിറ്റ്
text_fieldsഷാ൪ജ: രാജ്യത്തിൻെറ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ 1500ലേറെ വിദ്യാ൪ഥികളും അധ്യാപകരും രക്ഷിതാക്കളും പങ്കെടുത്ത ‘ടീൻസമ്മിറ്റ് 2011’ ഷാ൪ജ യൂനിവേഴ്സിറ്റി ഓഡിറ്റോറിയത്തിൽ ഇന്ത്യൻ അംബാസഡ൪ എം.കെ. ലോകേഷ് ഉദ്ഘാടനം ചെയ്തു. വേദങ്ങൾ അനുശാസിക്കുന്ന മൂല്യങ്ങൾ മറുകെ പിടിച്ചാവണം വിദ്യാ൪ഥി സമൂഹം വളരേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. കൗമാര കാലത്തെ ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നിടത്താണ് വിജയം. മതങ്ങൾ പഠിപ്പിച്ച നന്മകൾ വിദ്യാ൪ഥി കാലത്ത് തന്നെ ഒപ്പം കൂട്ടണം. തൻെറ നിയോഗമെന്തെന്ന് തിരിച്ചറിയുകയാണ് ഓരോ വിദ്യാ൪ഥിയും ആദ്യം വേണ്ടത്. മതഭേദമന്യേ പരസ്പരം കാണുമ്പോൾ സന്തോഷവും മാനസികോ൪ജവും നേടിയെടുക്കാൻ കഴിയണം. മറ്റുള്ള രാജ്യങ്ങളിൽ പ്രകൃതി വിഭവങ്ങളാണ് മുഖ്യ സമ്പത്തെങ്കിൽ ഇന്ത്യാ രാജ്യത്തെ ഏക സമ്പത്ത് മാനുഷിക-ബൗദ്ധിക വിഭവമാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞമാസം യു.എ.ഇയിലുടനീളം നടന്ന സ്കൂൾതല മത്സരങ്ങളുടെ സമാപനമായി ടീൻസ് ഇന്ത്യയും ഷാ൪ജ യൂനിവേഴ്സിറ്റിയും സംയുക്തമായാണ് ടീൻസമ്മിറ്റ് സംഘടിപ്പിച്ചത്.
ഷാ൪ജ യൂനിവേഴ്സിറ്റി വൈസ് ചാൻസ്ല൪ ഡോ. ഹമീദ് നജൂൽ അൽ നുഐമി ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തി. എം.കെ. ലോകേഷ് വിദ്യാ൪ഥികൾക്ക് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. യൂത്ത് ഇന്ത്യ യു.എ.ഇ പ്രസിഡൻറ് അൻവ൪ ഹുസൈൻ അഹ്മദ് അധ്യക്ഷത വഹിച്ചു. ഡോ. അസ്മ അൽ കിത്ബി ആശംസാ പ്രസംഗം നടത്തി. ഡോ. നാദിയ ഷാ൪ജ യൂനിവേഴ്സിറ്റിയെ പിചയപ്പെടുത്തി. നഈം ബദീഉസ്സമാൻ സ്വാഗതവും ത്വാഹ അബ്ദുല്ല ഹൈദ൪ നന്ദിയും പറഞ്ഞു.
കുട്ടികളുടെ ശാസ്ത്ര പ്രദ൪ശനവും മത്സരവും ഡോ. ഹമീദ് നജൂൽ അൽ നുഐമി ഉദ്ഘാടനം ചെയ്തു. ഉച്ചക്ക് ശേഷം നടന്ന പാരൻറ്സ് ടീച്ചേഴ്സ് സമാന്തര സെഷനിൽ ഷാ൪ജ ഇസ്ലാമിക് ബാങ്ക് അസി. വൈസ് പ്രസിഡൻറ് സംഗീത് ഇബ്രാഹിം ‘ക്രിയേറ്റീവ് പാരൻറിങ്, പോസിറ്റീവ് അഡോളസൻസ്’ എന്ന വിഷയത്തിൽ ക്ളാസെടുത്തു. പരിപാടിയുടെ ഭാഗമായി ദുബൈ ഡ്രമ്മേ൪സ് ഷോ, ഡ്രാമ ഫെസ്റ്റിവൽ, ഗ്രാൻറ് ടീൻസ് ഇന്ത്യ ക്വിസ് ഫിനാലെ, ഇന്ത്യൻ ദേശീയ ഗാനാലാപന മത്സരം, ഇംഗ്ളീഷ് ഉപന്യാസ രചനാ മത്സരം മുതലായവയും അരങ്ങേറി. ഡ്രാമ ഫെസ്റ്റിവലിൽ ന്യൂ ഇന്ത്യൻ സ്കൂൾ റാസൽഖൈമ, സൺറൈസ് ഇംഗ്ളീഷ് പ്രൈവറ്റ് സ്കൂൾ അബൂദബി, ഗൾഫ് ഏഷ്യൻ ഇംഗ്ളീഷ് സ്കൂൾ ഷാ൪ജ എന്നിവ൪ ആദ്യ മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി. അബൂദബി സൺറൈസ് ഇംഗ്ളീഷ് പ്രൈവറ്റ് സ്കൂളിലെ രാഹുൽ മാത്യു ജോസഫ് മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. ഗ്രാൻറ് ടീൻസ് ഇന്ത്യ ക്വിസ് ഫിനാലെയിൽ പയ്യന്നൂ൪ സൗഹൃദവേദി അബൂദബി ഒന്നാം സ്ഥാനവും തനിമ മുത്വീന ദുബൈ രണ്ടാം സ്ഥാനവും ഒൗവ൪ ഓൺ ഇംഗ്ളീഷ് ഹൈസ്കൂൾ ഫുജൈറ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഇന്ത്യൻ ദേശീയ ഗാനാലാപന മത്സരത്തിൽ സ്കോളേ൪സ് ഇന്ത്യൻ സ്കൂൾ റാസൽഖൈമ ഒന്നാം സ്ഥാനവും പ്രോഗ്രസീവ് ഇംഗ്ളീഷ് സ്കൂൾ ഷാ൪ജ രണ്ടാം സ്ഥാനവും ഐ.ജി.എ അജ്മാൻ മൂന്നാം സ്ഥാനവും നേടി. ഇംഗ്ളീഷ് ഉപന്യാസ രചനാ മത്സരത്തിൽ ജസീറ നസ്റീൻ (സെൻറ് മേരീസ് സ്കൂൾ, ഫുജൈറ) റൂഹുൽ മുഹമ്മദ് (ന്യൂ ഇന്ത്യൻ മോഡൽ സ്കൂൾ, ദുബൈ) ശ്രീലക്ഷ്മി ജി. നായ൪ (പ്രോഗ്രസീവ് ഇംഗ്ളീഷ് സ്കൂൾ ഷാ൪ജ) എന്നിവ൪ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ സ്വന്തമാക്കി.
സയൻസ് എക്സിബിഷനിൽ അൽഐൻ ജൂനിയേഴ്സ് സ്കൂൾ, അൽഐൻ ഒന്നാം സ്ഥാനവും തനിമ അൽഐൻ രണ്ടാം സ്ഥാനവും ദ ഇംഗ്ളീഷ് സ്കൂൾ ഉമ്മുൽഖുവൈൻ മൂന്നാം സ്ഥാനവും നേടി. അൽഐൻ ജൂനിയേഴ്സ് സ്കൂളിലെ അഹ്മദ് ഷുമയാൽ, മുഹമ്മദ് ജുഹൈ൪, ഖാലിദ് ബഷീ൪ഖാൻ എന്നിവരെ ‘ടീൻസയൻറിസ്റ്റ് 2011’ ആയി തെരഞ്ഞെടുത്തു.
ആറു മണിക്ക് നടന്ന സമാപന ചടങ്ങിൽ വിജയികൾക്ക് ട്രോഫികളും സ൪ട്ടിഫിക്കറ്റുകളും സ്കൂളുകൾക്ക് ഷീൽഡുകളും സമ്മാനിച്ചു. ടീൻസമ്മിറ്റ് 2011ൻെറ ഭാഗമായി നടത്തിയ ടീൻസെവൻസ് 2011 വിജയികളായ ന്യൂ ഇന്ത്യൻ സ്കൂൾ റാസൽഖൈമ, രണ്ടാം സ്ഥാനം നേടിയ ഇന്ത്യൻ സ്കൂൾ ഫുജൈറ, ബെസ്റ്റ് പ്ളെയ൪ അവാ൪ഡ് നേടിയ അഹ്മദ് ഇബ്രാഹിം (ന്യൂ ഇന്ത്യൻ സ്കൂൾ റാസൽഖൈമ) ടോപ് സ്കോററായ മാജിദ് മുഹമ്മദ് (ന്യൂ ഇന്ത്യൻ സ്കൂൾ റാസൽഖൈമ) എന്നിവ൪ക്കും ടീൻസ് ഇന്ത്യ ക്ളബ് ഫുട്ബാൾ ചാമ്പ്യൻഷിപ്പിൽ വിജയികളായ അബൂദബി ടീൻസ് ടീമിനും രണ്ടാം സ്ഥാനം നേടിയ അജ്മാൻ ടീൻസ് ടീമിനുമുള്ള ട്രോഫികളും ടീൻസമ്മിറ്റ് സമാപന വേദിയിൽ വിതരണം ചെയ്തു. വ൪ഷംതോറും നടക്കുന്ന ടീൻസമ്മിറ്റ് ഗൾഫിലെ ഏറ്റവും വലിയ ഇന്ത്യൻ സ്കൂൾ സംഗമമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
