Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKottayamchevron_rightകേരളത്തെ...

കേരളത്തെ ഉപദേശിക്കണമെന്ന് ജയലളിത

text_fields
bookmark_border
കേരളത്തെ ഉപദേശിക്കണമെന്ന് ജയലളിത
cancel

ചെന്നൈ: പുതിയ അണക്കെട്ട് നി൪മിക്കാനുള്ള തീരുമാനത്തിൽ നിന്ന് പിൻവാങ്ങാൻ കേരളത്തെ ഉപദേശിക്കണമെന്ന് തമിഴ്നാട് മുഖ്യമന്ത്രി ജയലളിത പ്രധാനമന്ത്രി മൻമോഹൻ സിങ്ങിനോട് ആവശ്യപ്പെട്ടു. രണ്ട് ദിവസത്തെ തമിഴ്നാട് സന്ദ൪ശനത്തിനായെത്തിയ പ്രധാനമന്ത്രിയുമായി രാജ്ഭവനിൽ നടത്തിയ കൂടിക്കാഴ്ചക്കിടയിലാണ് ജയലളിത ആവശ്യമുന്നയിച്ചത്.

മുല്ലപ്പെരിയാ൪ വിഷയത്തിലും കൂടംകുളം ആണവപദ്ധതിയുടെ കാര്യത്തിലും ഇരുവരും ച൪ച്ച നടത്തി. കൂടിക്കാഴ്ച 40 മിനുട്ട് നീണ്ടുനിന്നു.

മുല്ലപ്പെരിയാ൪ അണക്കെട്ടിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് കേന്ദ്രസേനയെ വിന്യസിക്കണമെന്ന ആവശ്യം അവ൪ ആവ൪ത്തിച്ചു. കേരള സ൪ക്കാ൪ ജനങ്ങളിൽ ഭയം സൃഷ്ടിക്കുകയാണെന്നും ഇത് തമിഴ്നാടിന് നേരെ അക്രമമുണ്ടാകാനിടയാക്കുന്നുവെന്നും അവ൪ കുറ്റപ്പെടുത്തി. പ്രശ്നത്തിന് ഇരുസംസ്ഥാനങ്ങളും ച൪ച്ച ചെയ്ത് പരിഹാരം കാണണമെന്ന് പ്രധാനമന്ത്രി ജയലളിതയോട് ആവശ്യപ്പെട്ടെന്നാണ് സൂചന.

മുല്ലപ്പെരിയാറടക്കം ആറ് വിഷയങ്ങളിൽ ജയലളിത പ്രധാനമന്ത്രിക്ക് നിവേദനം നൽകി. കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമപ്രവ൪ത്തകരുമായി സംസാരിക്കാൻ ജയലളിത തയാറായില്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story