Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightവാഖിഫ് ആര്‍ട്ട്...

വാഖിഫ് ആര്‍ട്ട് സെന്‍റര്‍ വീണ്ടും തുറക്കുന്നു

text_fields
bookmark_border
വാഖിഫ് ആര്‍ട്ട് സെന്‍റര്‍ വീണ്ടും തുറക്കുന്നു
cancel

ദോഹ: രണ്ട് വ൪ഷത്തെ ഇടവേളക്ക് ശേഷം വാഖിഫ് ആ൪ട്ട്സെൻറ൪ വീണ്ടും തുറക്കുന്നു. അടുത്തമാസം ആദ്യത്തോടെ പുതിയ മാനേജ്മെൻറിന് കീഴിൽ സെൻറ൪ വീണ്ടും തുറക്കാനാണ് തീരുമാനം.
2008ൽ തുറന്ന വാഖിഫ് ആ൪ട്ട് സെൻററിൽ പല ഗാലറികളും ആ൪ട്ട് ഷോപ്പുകളും പ്രവ൪ത്തിച്ചിരുന്നു. പ്രശസ്തരും അല്ലാത്തവരുമായ ഒട്ടേറെ കലാകാരൻമാ൪ വരച്ച ചിത്രങ്ങളുടെ പ്രദ൪ശനത്തിനും ഇവിടം വേദിയായിട്ടുണ്ട്. തുറന്ന് രണ്ട് വ൪ഷത്തിനുള്ളിൽ അമ്പതോളം പ്രദ൪ശനങ്ങളും മറ്റ് കലാപരിപാടികളും പുസ്തകപ്രകാശനങ്ങളും ഇവിടെ നടന്നു. എന്നാൽ, വാടകക്കരാ൪ പുതുക്കാതിരുന്നതിനെത്തുട൪ന്ന് കഴിഞ്ഞവ൪ഷം ജനുവരിയിൽ ആ൪ട്ട്സെൻറ൪ അനിശ്ചിതമായി അടച്ചുപൂട്ടുകയായിരുന്നു. അൽമ൪ഖിയ, ഖത്തരി ഹോഷ് ആ൪ട്സ് തുടങ്ങിയ ഗാലറികൾ സൂഖിലുണ്ടെങ്കിലും വാഖിഫ് ആ൪ട്ട്സെൻററിൻെറ പ്രവ൪ത്തനം നിലച്ചത് ദോഹയുടെ സാംസ്കാരികമേഖലയിൽ നിഴലിച്ചുനിന്നു. അടച്ചുപൂട്ടിയ ആ൪ട്ട്സെൻററിന് റെസ്റ്റോറൻേറാ കോഫിഷോപ്പോ ആയി വരെ രൂപപരിണാമം സംഭവിച്ചേക്കാമെന്നും സാംസ്കാരിക മേഖലയിലുള്ളവ൪ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഇതിനിടെയാണ് ആ൪ട്ട്സെൻററിൻെറ കവാടത്തിൽ ‘ഉടൻ പ്രവ൪ത്തനം ആരംഭിക്കുന്നു’ എന്ന അറിയിപ്പ് പ്രത്യക്ഷപ്പെട്ടത്. സഞ്ചാരികളെയും കലാപ്രേമികളെയും ആക൪ഷിക്കുന്ന വിധം പുതിയ രൂപഭാവങ്ങളോടെയാണ് ആ൪ട്ട് സെൻറ൪ വീണ്ടും തുറക്കുന്നത്. രൂപകൽപനയിലും നിറങ്ങളിലുമെല്ലാം പുതിയ ചന്തത്തോടെയാണ് സെൻറ൪ അണിഞ്ഞൊരുങ്ങുന്നത്.
സെൻററിൻെറ താഴത്തെ നില ഗാലറികൾക്കായി മാറ്റിവെച്ചിരിക്കുകയാണ്. രാജ്യത്തിനകത്തും പുറത്തുമുള്ള കലാകാരൻമാ൪ക്ക് തങ്ങളുടെ സൃഷ്ടികൾ പ്രദ൪ശിപ്പിക്കാൻ ഈ ഗാലറികളിൽ സൗകര്യമൊരുക്കും. ഒന്നാമത്തെ നിലയിൽ ഡ്രോയിംഗ്, പെയ്ൻറിംഗ്, കാലിഗ്രാഫി, ശിൽപകല എന്നിവയിൽ പരിശീലനം നൽകുന്ന കോഴ്സുകൾ നടത്താനാണ് ഉദ്ദേശിക്കുന്നത്. വാഖിഫ് ആ൪ട്ട്സെൻററിൻെറ പുതിയ മുഖം കലയും കച്ചവടവും സമ്മേളിക്കുന്ന സൂഖ്വാഖിഫിൻെറ സായാഹ്നങ്ങൾക്ക് പുത്തനുണ൪വ് പകരുമെന്നാണ് പ്രതീക്ഷ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story