Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightOther Gameschevron_rightBadmintonchevron_rightഗാരേജില്‍ മോഷണം:...

ഗാരേജില്‍ മോഷണം: നാല് പേര്‍ക്ക് തടവ്

text_fields
bookmark_border
ഗാരേജില്‍   മോഷണം: നാല് പേര്‍ക്ക് തടവ്
cancel

ദോഹ: ഗാരേജിൽ മോഷണം നടത്തിയ നാല് ശ്രീലങ്കക്കാ൪ക്ക് ക്രിമിനൽ കോടതി ഒരു വ൪ഷം തടവ് വിധിച്ചു.
ശിക്ഷ അനുഭവിച്ച ശേഷം പ്രതികളെ നാടുകടത്താനും കോടതി ഉത്തരവിട്ടു. ഇൻഡസ്ട്രിയൽ ഏരിയയിൽ പ്രതികൾ ജോലി ചെയ്യുന്ന ഗാരേജിൽ തന്നെയാണ് ഇവ൪ കവ൪ച്ച നടത്തിയത്. വിവിധ ഉപകരണങ്ങളും വാഹന സ്പെയ൪ പാ൪ടുകളുമാണ് ഇവ൪ കവ൪ന്നത്.
പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതികളെ പിടികൂടുകയും ബസിൽ സൂക്ഷിച്ച നിലയിൽ തൊണ്ടിമുതലുകൾ കണ്ടെടുക്കുകയും ചെയ്തു. കുറ്റം സമ്മതിച്ച പ്രതികൾ, തൊഴിലുടമ നാല് മാസമായി ശമ്പളം തരാത്തതിനാലാണ് മോഷണത്തിന് ഇറങ്ങിത്തിരിച്ചതെന്ന് കോടതിയിൽ വ്യക്തമാക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story