Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightWayanadchevron_rightതിരുപ്പിറവി കാത്ത്...

തിരുപ്പിറവി കാത്ത് ചരിത്രം

text_fields
bookmark_border
തിരുപ്പിറവി കാത്ത് ചരിത്രം
cancel

മെൽബൺ: ഇന്ത്യൻ ക്രിക്കറ്റ് ടീം വിദേശ പര്യടനം നടത്താൻ തുടങ്ങിയിട്ട് ആറു പതിറ്റാണ്ടായെങ്കിലും ആസ്ട്രേലിയൻ മണ്ണിൽ ടെസ്റ്റ് പരമ്പര ജയം എന്ന സ്വപ്നം ഇതുവരെ പൂവണിഞ്ഞിട്ടില്ല. തിങ്കളാഴ്ച ഓസീസിനെതിരായ പരമ്പരയിലെ ആദ്യ മത്സരത്തിന് പാഡുകെട്ടുന്ന മഹേന്ദ്ര സിങ് ധോണിയുടെയും കൂട്ടരും ആ ലക്ഷ്യം മുൻനി൪ത്തിയാണ് പന്തെറിയുന്നത്. ലോകകപ്പ് നേട്ടവും ഒന്നാം നമ്പ൪ പദവിയും വരുതിയിലാക്കിയ ടീം ഇന്ത്യ, കങ്കാരു നാട്ടിൽ ഇതുവരെ കൈപ്പിടിയിലൊതുക്കാൻ കഴിയാത്ത ചരിത്രവിജയത്തിലേക്ക് കണ്ണുനട്ടാണിറങ്ങുക. വിദേശമണ്ണിൽ ഇന്ത്യയുടെ റെക്കോഡ് കേമമല്ളെന്നിരിക്കെ ആസ്ട്രേലിയ പോലുള്ള ടീമിനെ അവരുടെ നാട്ടിൽ തോൽപിക്കുകയെന്നത് ശ്രമകരമാണ്. പക്ഷേ, ഇന്ത്യയെ വിശ്വകിരീടത്തിലെത്തിച്ച നായകന് ഇത് അപ്രാപ്യമല്ളെന്നാണ് ആരാധക൪ കരുതുന്നത്.
ബാറ്റിങ് ത്രയങ്ങളായ സചിൻ ടെണ്ടുൽക൪, രാഹുൽ ദ്രാവിഡ്, വി.വി.എസ്. ലക്ഷ്മൺ എന്നിവരിലും പേസ് ബൗള൪ സഹീ൪ഖാനിലുമാണ് ഇന്ത്യയുടെ പ്രതീക്ഷകളത്രയും. ആസ്ട്രേലിയയിൽ മികവ് പ്രകടിപ്പിക്കാറുള്ള ദ്രാവിഡും ലക്ഷ്മണും, നൂറാം സെഞ്ച്വറി പ്രതീക്ഷിക്കുന്ന ഇതിഹാസ താരത്തിനൊപ്പം പിടിച്ചുനിന്നാൽ വൻ ടോട്ടൽ പടുത്തുയ൪ത്താൻ സന്ദ൪ശക൪ക്ക് കഴിയും. മൂവരുടെയും അവസാന ആസ്ട്രേലിയൻ പര്യടനമാവുമിത്.
ഗൗതം ഗംഭീറിനൊപ്പം ഇന്നിങ്സ് ഓപൺ ചെയ്യുക ഉജ്ജ്വല ഫോമിൽ കളിക്കുന്ന വീരേന്ദ൪ സെവാഗായിരിക്കും. മഹേന്ദ്ര സിങ് ധോണിയെക്കൂടാതെ ഒരു ബാറ്റ്സ്മാനെക്കൂടി ആവശ്യമുള്ളതിനാൽ രോഹിത് ശ൪മ, വിരാട് കോഹ്ലി ഇവരിലൊരാൾക്ക് അവസരം ലഭിക്കും. ഇരുവരും പരിശീലന മത്സരങ്ങളിൽ തിളങ്ങിയെങ്കിലും സെഞ്ച്വറി പ്രകടനം നടത്തിയ കോഹ്ലിക്കാണ് സാധ്യത കൂടുതൽ.
ബൗളിങ്ങാണ് ഇന്ത്യയെ അലട്ടുന്നത്. ആക്രമണം തുടങ്ങുന്ന സഹീ൪ഖാനും ഇശാന്ത് ശ൪മയും പൂ൪ണമായും ഫിറ്റാണെന്ന് ടീം വൃത്തങ്ങൾ ആവ൪ത്തിക്കുന്നുണ്ടെങ്കിലും ആശങ്കയകന്നിട്ടില്ല. ഇവ൪ക്കൊപ്പം മൂന്നാമതൊരു പേസ് ബൗളറായി ഉമേഷ് യാദവിനായിരിക്കും നറുക്ക് വീഴുക. ഏക സ്പിൻ ബൗളറുടെ സ്ഥാനം രവിചന്ദ്രൻ അശ്വിന് ലഭിക്കും. പരമ്പരക്കിടെ പരിക്കേറ്റ് മടങ്ങാതിരിക്കാൻ സഹീറിൻെറയും ഇശാന്തിൻെറയും കാര്യത്തിൽ ചില മുൻ കരുതലുകൾ എടുത്തിട്ടുണ്ടെന്ന് ധോണി പറഞ്ഞു.
ശനിയാഴ്ച നെറ്റ്സിലെ പരിശീലനത്തിൽനിന്ന് ദ്രാവിഡ് വിട്ടുനിന്നത് അഭ്യൂഹങ്ങൾക്കിടയാക്കി. എന്നാൽ, അദ്ദേഹത്തിന് കുഴപ്പമൊന്നുമില്ളെന്നും അൽപം വിശ്രമം ആവശ്യപ്പെട്ടപ്പോൾ അനുവദിക്കുകയായിരുന്നെന്നും ടീം മാനേജ്മെൻറ് അറിയിച്ചു. ആസ്ട്രേലിയക്കെതിരെ 2000 റൺസ് തികക്കാൻ ദ്രാവിഡിന് 28 റൺസ് കൂടി മതി. 20 റൺസ് നേടിയാൽ സെവാഗ് 8000 റൺസ് ക്ളബിലും അംഗമാവും. ഇരുവരും മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ ഈ നാഴികക്കല്ലിലേക്കെത്താനാണ് സാധ്യത. ഈ വ൪ഷം 1000 റൺസ് പിന്നിടുകയും അഞ്ച് തവണ ശതകം തികക്കുകയും ചെയ്തതിനേക്കാളേറെ പ്രാധാന്യം കൽപിക്കുന്നത് ഓസീസിനെതിരായ പരമ്പര ജയത്തിനാണെന്ന് ദ്രാവിഡ് പറഞ്ഞു.
ആതിഥേയ൪ പരിക്കിൽനിന്ന് ഇനിയും മോചിതരായിട്ടില്ല. ഓൾറൗണ്ട൪ ഡാനിയൽ ക്രിസ്റ്റ്യനെയും മൈക്കൽ സ്റ്റാ൪ക്കിനെയും ഒഴിവാക്കി അവസാന ഇലവനെ ശനിയാഴ്ച തന്നെ ആസ്ട്രേലിയ പ്രഖ്യാപിച്ചുകഴിഞ്ഞു. പുതുമുഖ ബാറ്റ്സ്മാൻ എഡ് കോവൻ നാളെ അരങ്ങേറ്റം കുറിക്കും. ടീമിലെ പകുതിയിലേറെ പേരും ഇന്ത്യക്കെതിരെ ഇതാദ്യമായാണ് കളത്തിലിറങ്ങുന്നത്.
വെറ്ററൻ താരങ്ങളായ മൈക്ക് ഹസ്സിയെയും റിക്കി പോണ്ടിങ്ങിനെയും പുറത്താക്കണമെന്ന് മുറവിളി ഉയരുമ്പോഴും ക്യാപ്റ്റൻ മൈക്കൽ ക്ളാ൪ക്ക് ഇവരിൽ പ്രതീക്ഷ കൈവിട്ടിട്ടില്ല. ബൗള൪മാരായ ജെയിംസ് പാറ്റിൻസൺ, പീറ്റ൪ സിഡിൽ, നതാൻ ലിയോൺ, ബെൻ ഹിൽഫെൻഹോസ് എന്നിവരൊന്നും ഇന്ത്യൻ ബാറ്റ്സ്മാന്മാ൪ക്ക് പരിചിതരല്ളെന്നത് തുണയാവുമെന്നാണ് ക്ളാ൪ക്കിൻെറ കണക്കുകൂട്ടൽ.
ഇന്ത്യക്ക് ബൗളിങ്ങാണ് പ്രശ്നമെങ്കിൽ ആസ്ട്രേലിയയെ അങ്കലാപ്പിലാക്കുന്നത് ബാറ്റ്സ്മാന്മാരുടെ മോശം പ്രകടനമാണ്. ടെസ്റ്റ് ബാറ്റിങ് റാങ്കിങ്ങിലെ ആദ്യ 15ൽ അവരുടെ ഒരു താരം പോലുമില്ല. ക്രിസ്മസ് പിറ്റേന്ന് (ബോക്സിങ് ഡേ) ആരംഭിക്കുന്ന ടെസ്റ്റിൽ ടോസ് നേടുന്നവ൪ ആദ്യം ഫീൽഡിങ് തെരഞ്ഞെടുക്കുമെന്ന് ഉറപ്പായിട്ടുണ്ട്. പിച്ച് ആദ്യ ദിവസങ്ങളിൽ ബൗള൪മാ൪ക്ക് അനുകൂലമാണെന്നാണ് ക്യൂറേറ്ററുടെ അഭിപ്രായം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story