നേതൃസ്ഥാനത്തിന് യെദിയൂരപ്പ; കര്‍ണാടക ബി.ജെ.പിയില്‍ കലാപം
text_fieldsബംഗളൂരു: മുഖ്യമന്ത്രി പദമോ സംസ്ഥാന പ്രസിഡൻറ് സ്ഥാനമോ നൽകണമെന്നാവശ്യപ്പെട്ട് മുൻ മുഖ്യമന്ത്രി ബി.എസ്. യെദിയൂരപ്പ വീണ്ടും ചരടുവലി ശക്തമാക്കിയതോടെ ക൪ണാടക ബി.ജെ.പിയിൽ കലാപം രൂക്ഷം. കൂട്ടായ നേതൃത്വത്തിൽ വിശ്വാസമില്ളെന്നും വ്യക്തി തലങ്ങളിൽ നടത്തുന്ന പ്രവ൪ത്തനങ്ങളേ ഫലം കാണുകയുള്ളുവെന്നും കേന്ദ്രനേതൃത്വത്തിന് മുന്നറിയിപ്പായി യെദിയൂരപ്പ തുറന്നടിച്ചു. എന്നാൽ, ഇതിനെതിരെ മുഖ്യമന്ത്രി ഡി.വി. സദാനന്ദ ഗൗഡയും ബി.ജെ.പി സംസ്ഥാന പ്രസിഡൻറ് കെ.എസ്. ഈശ്വരപ്പയും പരസ്യമായി രംഗത്തെത്തി.
‘ക൪ണാടകത്തിലെ നേതാവ് താനാണെന്ന് ഇതുവരെയുള്ള രാഷ്ട്രീയ പ്രവ൪ത്തനത്തിലൂടെ തെളിയിച്ചിട്ടുണ്ട്. ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളിലും ഉപതെരഞ്ഞെടുപ്പുകളിലും പഞ്ചായത്ത് തലത്തിൽവരെ പാ൪ട്ടി സ്ഥാനാ൪ഥിയെ വൻമാ൪ജിനിൽ വിജയിപ്പിച്ചു. ക൪ണാടകത്തിലെ ജനം തന്നെയാണ് നേതാവായി കാണുന്നത്. സംസ്ഥാനത്ത് നിന്നുള്ള 17 എം.പിമാ൪ തന്നെ മുഖ്യമന്ത്രിയാക്കണമെന്ന് കേന്ദ്രനേതൃത്വത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. നേതൃത്വം ഉടൻ നടപടിയെടുക്കുമെന്നാണ് പ്രതീക്ഷ. പുതിയ പാ൪ട്ടിയുണ്ടാക്കുമോയെന്ന ചോദ്യത്തിന് പ്രസക്തിയില്ളെന്നുമാണ് യെദിയൂരപ്പ തുറന്നടിച്ചത്. യെദിയൂരപ്പയുടെ ഈ പ്രസ്താവനയാണ് മുഖ്യമന്ത്രിയെയും സംസ്ഥാന പ്രസിഡൻറിനെയും ചൊടിപ്പിച്ചത്. സംസ്ഥാന ബി.ജെ.പി കേന്ദ്ര നേതൃത്വത്തിൻെറ തീരുമാനമനുസരിച്ചാണ് പ്രവ൪ത്തിക്കേണ്ടതെന്നും യെദിയൂരപ്പ മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള നീക്കത്തിൽ നിന്ന് പിന്മാറണമെന്നും ഈശ്വരപ്പ പറഞ്ഞു.
കേന്ദ്രനേതൃത്വത്തിൻെറ തീരുമാനമേ സംസ്ഥാനത്ത് നടപ്പാക്കുകയുള്ളൂവെന്നും നേതൃമാറ്റം ഇപ്പോൾ പരിഗണനയില്ളെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രതീരുമാനം അംഗീകരിക്കുമെന്നും അടുത്ത ഒന്നര വ൪ഷം മുഖ്യമന്ത്രിയായി തുടരുമെന്നും ഡി.വി. സദാനന്ദഗൗഡയും വ്യക്തമാക്കി. ഇതാദ്യമായാണ് സദാനന്ദ ഗൗഡ മുൻമുഖ്യമന്ത്രിക്കെതിരെ പരസ്യമായി രംഗത്തെത്തിയത്.
ബി.ജെ.പി സ൪ക്കാരിനെതിരെ വിമതനീക്കം സജീവമായ സാഹചര്യത്തിൽ തൻെറ നേതൃത്വം ഏറെ ഗുണകരമാകുമെന്നും മുഖ്യമന്ത്രിയാക്കണമെന്നും കഴിഞ്ഞ ദിവസം യെദിയൂരപ്പ കേന്ദ്രനേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. ഇതിന് പുറമെ മന്ത്രി എം.പി രേണുകാചാര്യയുടെ നേതൃത്വത്തിൽ യെദിയൂരപ്പയോടടുത്ത എം.എൽ.എമാരും ഗൗഡയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. നേതൃസ്ഥാനത്തിനായി യെദിയൂരപ്പ രംഗത്തെത്തിയതോടെ ഗ്രൂപ്പ് തിരിഞ്ഞുള്ള യോഗവും വിമതനീക്കവും സജീവമായിട്ടുണ്ട്. അതിനിടെ, യെദിയൂരപ്പ ഉടൻ ക൪ണാടക മുഖ്യമന്ത്രിയാകുമെന്ന് ക൪ണാടക സ൪ക്കാരിൻെറ ഡൽഹിയിലെ പ്രതിനിധിയും മുതി൪ന്ന ബി.ജെ.പി നേതാവുമായ വി. ധനഞ്ജയകുമാ൪ മൈസൂരിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
