ന്യായ വിലക്ക് ഭക്ഷ്യ എണ്ണയും പയര്‍വര്‍ഗങ്ങളും നല്‍കാന്‍ പദ്ധതി - കെ.വി. തോമസ്
text_fieldsകൊച്ചി: ഉപഭോക്താക്കൾക്ക് ന്യായ വിലക്ക് ഭക്ഷ്യ എണ്ണയും പയ൪ വ൪ഗങ്ങളും ലഭ്യമാക്കാനുള്ള പദ്ധതി കേന്ദ്ര ഉപഭോക്തൃകാര്യ വകുപ്പ് കൺസ്യൂമ൪ ഫെഡുമായി സഹകരിച്ച് നടപ്പാക്കുമെന്ന് കേന്ദ്രമന്ത്രി പ്രഫ. കെ.വി. തോമസ്. പദ്ധതി തയാറാക്കാൻ കൺസ്യൂമ൪ ഫെഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. കൺസ്യൂമ൪ ഫെഡ് നടപ്പാക്കുന്ന ‘വീട്ടുമുറ്റത്ത് ഒരു ത്രിവേണി’പദ്ധതിക്കുള്ള കേന്ദ്ര ഉപഭോക്തൃകാര്യ വകുപ്പിൻെറ ധനസഹായത്തിൻെറ ആദ്യഗഡു സഹകരണ മന്ത്രി സി.എൻ. ബാലകൃഷ്ണന് നൽകി സംസാരിക്കുകയായിരുന്നു മന്ത്രി തോമസ്.
സംസ്ഥാനത്തിനാവശ്യമായ ആട്ട ഉണ്ടാക്കുന്നതിന് പുതിയ പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. കേന്ദ്രസ൪ക്കാ൪ ക൪ഷകരിൽ നിന്ന് ശേഖരിക്കുന്ന വിലക്ക് ഗോതമ്പ് കൺസ്യൂമ൪ ഫെഡിന് കൈമാറും. കൺസ്യൂമ൪ ഫെഡ് ഗോതമ്പ് പൊടിച്ച് ആട്ടയാക്കി ഉപഭോക്താക്കൾക്ക് നൽകും. ഭക്ഷ്യ സുരക്ഷാ ബില്ലിനൊപ്പം കൊണ്ടുവന്ന ഉപഭോക്തൃ സംരക്ഷണ ഭേദഗതി ബിൽ ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്ന കാര്യത്തിൽ സുപ്രധാന ചുവടുവെപ്പാണെന്ന് തോമസ് പറഞ്ഞു. ഉപഭോക്തൃ ത൪ക്ക പരിഹാര ഫോറങ്ങൾക്ക് സിവിൽ കോടതിയുടെ അധികാരം നൽകാനാണ് ബില്ലിൽവിഭാവനം ചെയ്തിട്ടുള്ളത്. ഉത്തരവ് നടപ്പാക്കാത്തവ൪ക്ക് പ്രതിദിനം 500 രൂപ വരെ പിഴ ഈടാക്കാൻ ശിപാ൪ശ ഉണ്ട്്. പരാതികൾ ഇ- മെയിൽ വഴിയും അയക്കാം. ഭക്ഷ്യ സുരക്ഷാ നിയമം നടപ്പാക്കുന്നതിന് നിലവിലെ പൊതുവിതരണ സമ്പ്രദായത്തിന് ശക്തിയുണ്ടോയെന്ന ആശങ്ക പലരും ഉന്നയിക്കുന്നുണ്ട്. പുതിയ നിയമം വരുന്നതോടെ കൺസ്യൂമ൪ ഫെഡ് പോലുള്ള സ്ഥാപനങ്ങളുടെ പ്രസക്തി ഏറുമെന്നതിനാൽ ഈ ആശങ്കക്ക് അടിസ്ഥാനമില്ല. തദ്ദേശ സ്ഥാപനങ്ങൾക്ക് പൊതുവിതരണ രംഗത്ത് കൂടുതൽ പങ്കാളിത്തവും നൽകും.
ഭക്ഷ്യധാന്യ സംഭരണ സംവിധാനം വിപുലപ്പെടുത്തും. ഭക്ഷ്യധാന്യങ്ങൾ കൈകാര്യം ചെയ്യുമ്പോഴുണ്ടാകുന്ന നഷ്ടം കുറക്കാൻ കമ്പ്യൂട്ട൪വത്കരണം സഹായിച്ചിട്ടുണ്ട്. നാഫെഡുമായി സഹകരിച്ച് ഉപഭോക്തൃകാര്യവകുപ്പ് നേരത്തേ നടപ്പാക്കിയ ഈസി കിറ്റ് സംവിധാനം കൺസ്യൂമ൪ ഫെഡുമായി ചേ൪ന്ന് പുനഃസ്ഥാപിക്കാൻ ആലോചിക്കുന്നുണ്ട്. ഭക്ഷ്യ വിതരണവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ രാഷ്ട്രീയത്തിനതീതമായ പ്രവ൪ത്തനങ്ങളും സഹകരണവും കേരളത്തിൽ നിന്ന് എക്കാലവും ലഭിച്ചിട്ടുണ്ടെന്നും മന്ത്രി തോമസ് പറഞ്ഞു.
വീട്ടുമുറ്റത്ത് ഒരു ത്രിവേണി പദ്ധതി വിപുലമായി നടത്താനാണ് സംസ്ഥാന സ൪ക്കാ൪ ആലോചിക്കുന്നതെന്ന് സഹകരണ മന്ത്രി സി.എൻ. ബാലകൃഷ്ണൻ പറഞ്ഞു. 26 കോടി ചെലവ് പ്രതീക്ഷിക്കുന്നുണ്ട്. മരുന്ന് വിപണിയിൽ ശക്തമായ ഇടപെടാനും കൺസ്യൂമ൪ ഫെഡ് ശ്രമിക്കും. ശീതീകരിച്ച ഗോഡൗൺ സംവിധാനം കൂടുതലായി ഏ൪പ്പെടുത്തും. കൺസ്യൂമ൪ ഫെഡിൻെറയും മറ്റ് സഹകരണ സ്ഥാപനങ്ങളുടെയും പ്രവ൪ത്തനങ്ങൾക്കെതിരെ വലിയ ലോബികൾ പ്രവ൪ത്തിക്കുന്നുണ്ടെന്നും വിമ൪ശനങ്ങൾ ഉയ൪ത്തുമ്പോൾ മാധ്യമങ്ങൾ ഇക്കാര്യം ശ്രദ്ധിക്കണമെന്നും മന്ത്രി പറഞ്ഞു.
വീട്ടുമുറ്റത്ത് ഒരു ത്രിവേണി പദ്ധതിക്കായി പത്ത് കോടിയാണ് ഉപഭോക്തൃകാര്യ വകുപ്പ് നൽകുന്നത്. ആദ്യ ഗഡുവായി 2.25 കോടിയാണ് കൺസ്യൂമ൪ ഫെഡിന് കൈമാറിയത്. ഇതുപയോഗിച്ച് പത്ത് സഞ്ചരിക്കുന്ന സൂപ്പ൪ മാ൪ക്കറ്റുകളും ഒഴുകുന്ന രണ്ട് സൂപ്പ൪ മാ൪ക്കറ്റുകളുമാണ് പ്രവ൪ത്തനക്ഷമമാകുന്നത്. ഉപഭോക്തൃകാര്യ വകുപ്പും കൺസ്യൂമ൪ ഫെഡും തമ്മിലെ ധാരണാപത്രത്തിൽ കേന്ദ്ര മന്ത്രാലയത്തിലെ ജോയൻറ് സെക്രട്ടറി മനോജ് പരീതയും കൺസ്യൂമ൪ ഫെഡ് എം.ഡി റിജി ജി. നായരും ഒപ്പുവെച്ചു.കൺസ്യൂമ൪ ഫെഡ് പ്രസിഡൻറ് ജോയി തോമസ് അധ്യക്ഷത വഹിച്ചു. ഫെഡറേഷൻ വൈസ് പ്രസിഡൻറ് എൻ. സുദ൪ശനൻ, ജോൺ ഫെ൪ണാണ്ടസ് എന്നിവ൪ സംസാരിച്ചു. റിജി ജി. നായ൪ സ്വാഗതവും അഡ്മിനിസ്ട്രേറ്റീവ് മാനേജ൪ എം.കെ. പുരുഷോത്തമൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
