കാലിക്കറ്റ് രജിസ്ട്രാര്‍: യു.ഡി.എഫില്‍ വടംവലി
text_fieldsതേഞ്ഞിപ്പലം: ഡിസംബ൪ 31ന് വിരമിക്കുന്ന കാലിക്കറ്റ് സ൪വകലാശാല രജിസ്ട്രാറുടെ ഒഴിവിലേക്ക് യു.ഡി.എഫിൽ പിടിവലി മുറുകി. മുസ്ലിംലീഗ് കൈവശംവെച്ചുവരുന്ന രജിസ്ട്രാ൪ പദവിയിലേക്ക് കോൺഗ്രസും കേരള കോൺഗ്രസും അവകാശം ഉന്നയിക്കുന്നുണ്ട്. അതിനിടെ, രജിസ്ട്രാ൪ ഒഴിവിലേക്ക് സ൪വകലാശാല ശനിയാഴ്ച വിജ്ഞാപനമിറക്കി.
മുസ്ലിംലീഗ് നോമിനിയായ ഡോ. പി.പി. മുഹമ്മദാണ് നിലവിലെ രജിസ്ട്രാ൪. ഡിസംബ൪ രണ്ടിന് കാലാവധി തീ൪ന്ന ഇദ്ദേഹത്തെ ഹൈകോടതി 31 വരെ നീട്ടുകയായിരുന്നു.
രജിസ്ട്രാ൪ സ്ഥാനത്തേക്ക് ലീഗിൽനിന്നു പുതിയയാൾ വരാനുള്ള സാധ്യതയാണുള്ളത്. എന്നാൽ, വി.സി മുസ്ലിംലീഗിന് നൽകിയ സ്ഥിതിക്ക് രജിസ്ട്രാ൪ കോൺഗ്രസിന് വേണമെന്ന നിലപാടാണ് പാ൪ട്ടിക്ക്. സ൪വകലാശാലയിലെ കോൺഗ്രസ് അനുകൂല ജീവനക്കാരുടെയും അധ്യാപകരുടെയും സംഘടനകളാണ് ഇതിന് നീക്കങ്ങൾ നടത്തുന്നത്.
എന്നാൽ, പ്രൊ വൈസ്ചാൻസല൪ കോൺഗ്രസിനായതിനാൽ രജിസ്ട്രാ൪ സ്ഥാനം കൈവിടേണ്ടതില്ളെന്നാണ് ലീഗിൻെറ നിലപാട്. മേയിൽ ഒഴിവുവരുന്ന പരീക്ഷാ കൺട്രോള൪ സ്ഥാനവും കോൺഗ്രസിന് നൽകി.
രജിസ്ട്രാ൪ സ്ഥാനം സ്വന്തമാക്കാനാണ് പാ൪ട്ടി തീരുമാനം. ലീഗനുകൂല ജീവനക്കാരുടെ യൂനിയനും പാ൪ട്ടിയും ഇക്കാര്യത്തിൽ ഏറെ മുന്നോട്ടുപോയിട്ടുണ്ട്.
സിൻഡിക്കേറ്റ് വീതംവെപ്പിലൊന്നും ഉൾപ്പെടാത്തതിനാൽ കേരള കോൺഗ്രസ് മാണി വിഭാഗവും രജിസ്ട്രാ൪ പദവിക്കായി രംഗത്തുവന്നു. കോൺഗ്രസിനും ലീഗിനും പുറമെ സോഷ്യലിസ്റ്റ് ജനത, സി.എം.പി കക്ഷികൾക്കുവരെ സിൻഡിക്കേറ്റിൽ അംഗത്വം നൽകിയതാണ് മാണി വിഭാഗത്തെ ചൊടിപ്പിച്ചത്.
അതിനിടെ, ആക്ടിങ് രജിസ്ട്രാറായി ബയോടെക്നോളജിയിലെ പ്രഫസ൪ ഡോ. എം.വി. ജോസഫിനെ നിയമിക്കാൻ ധാരണയായി. ഡോ. പി.പി. മുഹമ്മദ് രജിസ്ട്രാറായെത്തുന്നതിന് മുമ്പ് ഒരാഴ്ചക്കാലം ഇദ്ദേഹത്തിന് ചുമതല നൽകിയിരുന്നു. കോൺഗ്രസ് അനുകൂല സ൪വകലാശാലാ അധ്യാപക സംഘടന അംഗമാണിദ്ദേഹം.
ജനുവരി ആണ് രജിസ്ട്രാ൪ തസ്തികയിലേക്ക് അപേക്ഷ നൽകേണ്ട അവസാന തീയതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
