മലയാളികള്‍ക്കെതിരെ അക്രമം: വയലാര്‍ രവി വൈകോയുമായി ചര്‍ച്ചനടത്തി
text_fieldsന്യൂദൽഹി: മുല്ലപ്പെരിയാ൪ പ്രശ്നവുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി വയലാ൪ രവി എം.ഡി.എം.കെ നേതാവ് വൈകോയുമായി ച൪ച്ച നടത്തി. മലയാളികൾക്കെതിരെ തമിഴ്നാട്ടിൽ അക്രമം രൂക്ഷമായ സാഹചര്യത്തിലാണ് വൈകോയുമായി ഫോണിൽ സംസാരിച്ചതെന്നു രവി പറഞ്ഞു.
പ്രകോപനപരമായ അക്രമസമരം നി൪ത്തണമെന്ന് ആവശ്യപ്പെട്ടു. ഇത്തരത്തിലുള്ള സമരം തുട൪ന്നാൽ പ്രശ്നം പരിഹരിക്കാൻ കഴിയില്ളെന്നും അദ്ദേഹം ഓ൪മിപ്പിച്ചു.
എന്നാൽ, അണക്കെട്ട് ഉടൻതന്നെ നീക്കം ചെയ്യുമെന്ന തരത്തിലുള്ള ചില മന്ത്രിമാരുടെ പ്രസ്താവനകളും ചില പ്രതീകാത്മക സമരങ്ങൾ കേരളത്തിൽ നടത്തിയതുമാണു തമിഴ്നാട്ടിൽ പ്രകോപനം സൃഷ്ടിച്ചതെന്ന് വൈകോ രവിക്ക് മറുപടി നൽകി. അതുകൊണ്ടാണ് തമിഴ്നാട്ടിൽ സംഘ൪ഷാത്മക സമരങ്ങൾ ഉണ്ടായതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. അണക്കെട്ട് പൊളിക്കുമെന്ന് ഒരു മന്ത്രിയും പ്രസ്താവന നടത്തിയിട്ടില്ളെന്ന് വൈകോയെ ധരിപ്പിച്ചതായി വയലാ൪ രവി വ്യക്തമാക്കി.
എന്നിട്ടും വൈകോ തൻെറ ആരോപണം ആവ൪ത്തിച്ചപ്പോൾ ഇക്കാര്യം മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപെടുത്താമെന്ന് അറിയിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ഈ വിഷയത്തിൽ മുഖ്യമന്ത്രി പ്രസ്താവന നടത്തണമെന്നും വൈകോ രവിയോട് ആവശ്യപ്പെട്ടു. അതേസമയം, പ്രകോപനപരമായ സമീപനങ്ങളിൽനിന്ന് കേരളത്തിലെ നേതാക്കളും മന്ത്രിമാരും പിന്തിരിയണമെന്ന് രവി ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യങ്ങൾ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായി സംസാരിച്ചെന്നും മുഖ്യമന്ത്രി പ്രസ്താവന നടത്തിയതിനു ശേഷം വൈകോയുമായി വീണ്ടും ച൪ച്ച നടത്തുമെന്നും വയലാ൪ രവി അറിയിച്ചു. എന്നാൽ, പ്രധാനമന്ത്രിയുടെ നി൪ദേശത്തെ തുട൪ന്നാണ് ച൪ച്ച നടത്തിയതെന്ന വാ൪ത്തയെ കുറിച്ചു പ്രതികരിക്കാൻ രവി തയാറായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
