ഈജിപ്ത് തെരഞ്ഞെടുപ്പ് : രണ്ടാംഘട്ടവും ബ്രദര്‍ഹുഡ് തൂത്തുവാരി
text_fieldsകൈറോ: ഈജിപ്തിലെ പാ൪ലമെൻററി തെരഞ്ഞെടുപ്പിൻെറ രണ്ടാംഘട്ടത്തിൽ 90 ശതമാനം വോട്ടുകൾ നേടി ഫ്രീഡം ആൻഡ് ജസ്റ്റിസ് പാ൪ട്ടി നി൪ണായക മുന്നേറ്റം നടത്തി. മുസ്ലിം ബ്രദ൪ഹുഡിൻെറ രാഷ്ട്രീയ വേദിയായ ഈ സംഘടന ഒന്നാംഘട്ടത്തിൽ 40 ശതമാനത്തിനടുത്ത് വോട്ടുകൾ നേടിയിരുന്നു.
രണ്ടാംഘട്ട മത്സരം നടന്ന 60ൽ 40 സീറ്റുകളും ഫ്രീഡം ആൻഡ് ജസ്റ്റിസ് പാ൪ട്ടിക്ക് ലഭിച്ചതായി ഒൗദ്യോഗിക ദിനപത്രമായ അൽ അഹ്റാം റിപ്പോ൪ട്ട് ചെയ്തു. സലഫി ഗ്രൂപ്പായ അന്നൂറിന് 13 സീറ്റുകൾ ലഭിച്ചു. ബാക്കി സീറ്റുകളിൽ ഇടതു വലതു കക്ഷികളാണ് വിജയം കണ്ടത്. നവംബ൪ 18ന് നടന്ന ആദ്യഘട്ടത്തിലും ഡിസംബ൪ 14, 15 തീയതികളിൽ നടന്ന രണ്ടാംഘട്ടത്തിലും ഉജ്ജ്വല പ്രകടനം കാഴ്ചവെച്ച ഫ്രീഡം ആൻഡ് ജസ്റ്റിസ് പാ൪ട്ടി മന്ത്രിസഭാ രൂപവത്കരണത്തിന് അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. ജനുവരി മൂന്നിന് ഏതാനും സീറ്റുകളിൽ കൂടി പോളിങ് നടക്കുന്നതോടെ പാ൪ലമെൻറ് തെരഞ്ഞെടുപ്പ് പൂ൪ണമാകും.
എന്നാൽ, അടുത്ത ജൂൺ അവസാന വാരം നടക്കുന്ന പ്രസിഡൻറ് തെരഞ്ഞെടുപ്പ് കൂടി അവസാനിക്കാതെ അധികാര കൈമാറ്റത്തിന് തയാറല്ളെന്നാണ് സൈനിക ഭരണകൗൺസിലിൻെറ പ്രഖ്യാപനം. അടിയന്തരമായി സൈന്യം സിവിലിയൻ ഭരണകൂടത്തിന് അധികാരം കൈമാറണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ രാജ്യത്തുടനീളം പ്രകടനങ്ങൾ നടന്നുവരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
