റിസര്‍വേഷന്‍ സിസ്റ്റത്തില്‍ പിശക്; സ്പെഷല്‍ വണ്ടികളില്‍ സീറ്റ് തര്‍ക്കം
text_fieldsമലപ്പുറം: റിസ൪വേഷൻ സിസ്റ്റത്തിൽ റെയിൽവേ വരുത്തിയ പിശകു മൂലം സ്പെഷൽ വണ്ടികളിൽ യാത്രാ ദുരിതം. ഡിസംബ൪ 22 മുതൽ ജനുവരി 12 വരെ അനുവദിച്ച 01066 എറണാകുളം-ലോകമാന്യ തിലക് പ്രതിവാര സ്പെഷൽ, ഡിസംബ൪ 26 മുതൽ ജനുവരി 16 വരെ സ൪വീസ് നടത്തുന്ന 01068 തിരുനെൽവേലി-ലോകമാന്യതിലക് പ്രതിവാര സ്പെഷൽ വണ്ടികളിലാണ് ടിക്കറ്റ് റിസ൪വ് ചെയ്ത യാത്രക്കാ൪ പ്രയാസപ്പെടുന്നത്. അനുവദിച്ച കോച്ചുകൾ അനുസരിച്ചല്ലാതെ റിസ൪വേഷൻ നടത്തുന്നതാണ് പ്രശ്നത്തിന് കാരണം. അപാകത പരിഹരിച്ചില്ളെങ്കിൽ വരുംദിനങ്ങളിൽ പ്രശ്നം രൂക്ഷമാകും.
വണ്ടിയുടെ കന്നിയാത്രയിൽ തന്നെ കല്ലുകടി അനുഭവപ്പെട്ടിരുന്നു. ഈ രണ്ട് സ്പെഷൽ വണ്ടികളിലെ ടൂ ടയ൪ എ.സി കോച്ചിൻെറ റിസ൪വേഷനിലാണ് അപാകത. ഒരു ഒന്നാം ക്ളാസ് എ.സി, ഒരു ഒന്നാം ക്ളാസ് എ.സി കം 2 ടയ൪ എ.സി, രണ്ട് 3 ടയ൪ എ.സി, 12 സ്ളീപ൪ ക്ളാസ്, രണ്ട് ജനറൽ സെക്കൻഡ് ക്ളാസ്, രണ്ട് ജനറൽ സെക്കൻഡ് ക്ളാസ് കം ഗാ൪ഡ്സ് ബ്രേക് വാൻ എന്നിങ്ങനെയാണ് മധ്യ റെയിൽവെ ഇറക്കിയ പത്രക്കുറിപ്പിൽ കോച്ച് ക്രമീകരണം വിശദീകരിക്കുന്നത്. ടൂ ടയ൪ എ.സിക്ക് അനുവദിച്ചത് പകുതി കോച്ചാണ്. കോച്ചിൻെറ ബാക്കി പകുതി ഒന്നാം ക്ളാസ് എ.സിയുമാണ്. കോച്ചിൽ 20 സീറ്റ് ടൂ ടയ൪ എ.സിയും ബാക്കി ഒന്നാം ക്ളാസ് എ.സിയുമായിരിക്കും. ഒന്നാം ക്ളാസ് എ.സിക്ക് 10 സീറ്റാണുണ്ടാകുക.
എന്നാൽ ദക്ഷിണ റെയിൽവെയുടെ റിസ൪വേഷൻ സിസ്റ്റത്തിൽ ടൂ ടയ൪ എ.സിക്ക് മുഴുവൻ കോച്ചുണ്ടെന്നാണ് കാണിക്കുന്നത്. അതിനാൽ 46 പേ൪ക്ക് ടിക്കറ്റ് റിസ൪വേഷൻ നൽകുന്നുണ്ട്. എന്നാൽ, ഇവരിൽ 20 പേ൪ക്ക് മാത്രമേ വണ്ടിയിൽ സീറ്റ് ലഭിക്കൂ എന്നതാണ് വസ്തുത. വ്യാഴാഴ്ച എറണാകുളത്ത് നിന്ന് കന്നിയാത്ര പുറപ്പെട്ട 01066 എറണാകുളം - ലോകമാന്യ തിലക് പ്രതിവാര സ്പെഷൽ വണ്ടിയിൽ ടൂ ടയ൪ എ.സിക്ക് റിസ൪വ് ചെയ്ത പകുതിയിലേറെ പേ൪ സീറ്റ് ലഭിക്കാതെ വലഞ്ഞു. തുട൪ന്ന് ടി.ടി.ഇമാ൪ ഇടപെട്ട് ഇവ൪ക്ക് മറ്റ് കമ്പാ൪ട്ടുമെൻറുകളിൽ ഒഴിഞ്ഞുകിടന്ന സീറ്റുകളിൽ സൗകര്യം ചെയ്തു കൊടുക്കുകയായിരുന്നു. ക്രിസ്തുമസ് - പുതുവ൪ഷ തിരക്ക് രൂക്ഷമാകുമെന്നതിനാൽ വരും ദിനങ്ങളിൽ ഈ വിധത്തിലും സൗകര്യം ചെയ്യാനാകില്ല.
വ്യാഴാഴ്ചകളിൽ രാത്രി 11.20ന് എറണാകുളത്ത് നിന്ന് പുറപ്പെടുന്ന 01066 എറണാകുളം - ലോകമാന്യ തിലക് സ്പെഷൽ ശനിയാഴ്ച പുല൪ച്ചെ അഞ്ചിന് ലോകമാന്യ തിലകിൽ എത്തുന്ന വിധമാണ് ടൈംടേബിൾ. 01068 തിരുനെൽവേലി - ലോകമാന്യതിലക് സ്പെഷൽ തിങ്കളാഴ്ച ഉച്ചക്ക് ഒന്നിന് തിരുനെൽവേലിയിൽ നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാത്രി 11.45ന് ലോകമാന്യതിലകിലെത്തും.
മധ്യ റെയിൽവെയുടെ റിസ൪വേഷൻ സിസ്റ്റത്തിൽ കോച്ച് ക്രമീകരണത്തിന് അനുസരിച്ച് തന്നെയാണ് ടിക്കറ്റ് നൽകുന്നത്. അതിനാൽ തിരിച്ചുള്ള സ൪വീസുകളിൽ ഈ പ്രശ്നമില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
