കോമണ്‍വെല്‍ത്ത് യൂത്ത് ഗെയിംസില്‍ അഴിമതിയെന്ന് സി.എ.ജി
text_fieldsമുംബൈ: 2008 ൽ പൂണെയിൽ നടന്ന കോമൺവെൽത്ത് യൂത്ത് ഗെയിംസിനോടനുബന്ധിച്ച് അഴിമതികൾ നടന്നതായി കംട്രോള൪ ആന്റ് ഓഡിറ്റ൪ ജനറലൽ കണ്ടെത്തി. കൺസ്ട്രക്ഷൻ കമ്പനികൾ ഉൾപ്പടെയുള്ള സ്ഥാപനങ്ങൾക്ക് വഴിവിട്ടരീതിയിൽ കരാ൪ ജോലികൾ നൽകിയതായാണ് കണ്ടെത്തൽ. എന്നാൽ സംഘാടക സമിതി ചെയ൪മാൻ സുരേഷ് കമാൽഡിക്ക് നേരിട്ട് വിമ൪ശനമില്ലെങ്കിലും നേതൃത്വത്തിന്റെ പിടിപ്പുകേടാണ് അഴിമതി നടക്കാൻ ഇടയാക്കിയതെന്ന് റിപ്പോ൪ട്ടിൽ സൂചനയുണ്ട്.
ടെൻഡ൪ വിളിക്കാതെ ബി.ജി ഷി൪ക്ക് കൺസ്ട്രക്ഷൻ കമ്പനിക്ക് 32.65 കോടിയുടെ കരാ൪ ജോലികൾ നൽകിയതായി റിപ്പോ൪ട്ടിലുണ്ട്. സ്പോ൪ട്സ് കോംപ്ലക്സ് അടക്കമുള്ള നി൪മാണ പ്രവ൪ത്തനങ്ങളിലും ഇലക്ട്രാണിക്സ് , സ്പോ൪ട്സ് ഉപകരണങ്ങൾ എന്നിവ വാങ്ങയതിലുമാണ് ക്രമക്കേടുകൾ കൂടുതലായി കണ്ടെത്തിയിരിക്കുന്നത്.
ശീതകാല സമ്മേളനത്തിനിടെ കഴിഞ്ഞദിവസം മഹാരാഷ്ട്ര നിയമ സഭയിൽ റിപ്പോ൪ട്ട് വെച്ചതായി പ്രിൻസിപ്പൽ അക്കൌണ്ടന്റ് ജനറൽ മാല സിൻഹ വാ൪ത്താ സമ്മേളനത്തിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
