Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightAlappuzhachevron_rightഅലിഗഡ് മലപ്പുറം...

അലിഗഡ് മലപ്പുറം ക്യാംപസ് നാടിന് സമര്‍പ്പിച്ചു

text_fields
bookmark_border
അലിഗഡ് മലപ്പുറം ക്യാംപസ് നാടിന് സമര്‍പ്പിച്ചു
cancel

പെരിന്തൽമണ്ണ: ചേലാമലക്കുന്നിൻ മുകളിൽനിന്ന് സ൪ സയ്യിദ് അഹമ്മദ് ഖാൻെറ സ്വപ്നം ഇനി വിജ്ഞാനത്തിൻെറ മഹാനദിയായി ഒഴുകും. നാട് കാത്തിരുന്ന സ്വപ്നസാക്ഷാത്കാരത്തിലേക്ക് പെരിന്തൽമണ്ണയുടെ കുന്നിൻചെരിവ് നടന്നടുത്തപ്പോൾ സാക്ഷികളാകാൻ ഒഴുകിയെത്തിയത് ആയിരങ്ങൾ. ചേലാമലയിൽ ആഘോഷത്തിൻെറ തിരമാലകളുയ൪ത്തിയെത്തിയ ജനതതിയെ സാക്ഷിയാക്കി അലീഗഢ് മുസ്ലിം സ൪വകലാശാലയുടെ മലപ്പുറം കാമ്പസ് കേന്ദ്ര മാനവശേഷി വികസന മന്ത്രി കപിൽ സിബൽ നാടിന് സമ൪പ്പിച്ചു.
സ൪വകലാശാലകളുടെ നാടാകാൻ കുതിക്കുന്ന മലപ്പുറത്തിൻെറ മണ്ണിലെ രണ്ടാമത്തെ ഉന്നതവിദ്യാകേന്ദ്രം ഇനി രാജ്യത്തിന് സ്വന്തം.
വിവാദങ്ങളുടെ മല കടന്നെത്തിയ അലീഗഢ് സെൻററിൻെറ കുതിപ്പിന് വരും നാളുകൾ സാക്ഷ്യം വഹിക്കുമെന്ന് മന്ത്രി കപിൽ സിബലും മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും ഉറപ്പ് തന്നു. കാമ്പസിൻെറ വികസനത്തിന് പണം തടസ്സമാകില്ളെന്ന കപിൽ സിബലിൻെറ പ്രഖ്യാപനം കൈയടിയോടെയാണ് സദസ്സ് സ്വീകരിച്ചത്. 12ാം പദ്ധതിയിൽ വിദ്യാഭ്യാസ, ആരോഗ്യ മേഖലകൾക്കാണ് മുൻഗണന നൽകുന്നതെന്നും അലീഗഢ് മലപ്പുറം കാമ്പസിന് മുന്തിയ പരിഗണന ലഭിക്കുമെന്നും മന്ത്രി പറഞ്ഞു. അടിസ്ഥാന സൗകര്യങ്ങൾ സംസ്ഥാന സ൪ക്കാ൪ സമയബന്ധിതമായി ചെയ്യുമെന്ന് അധ്യക്ഷത വഹിച്ച മുഖ്യമന്ത്രി ഉമ്മൻചാണ്ടി പറഞ്ഞു. കാമ്പസിൻെറ ഭരണകാര്യാലയത്തിന് കേന്ദ്ര മാനവശേഷി, വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദ് തറക്കല്ലിട്ടു. കാമ്പസിലെ വൈദ്യുത പദ്ധതിയുടെ ഉദ്ഘാടനം മന്ത്രി ആര്യാടൻ മുഹമ്മദും വെബ്സൈറ്റ് ഉദ്ഘാടനം മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും നി൪വഹിച്ചു. മന്ത്രി എ.പി. അനിൽകുമാ൪, ഇ.ടി. മുഹമ്മദ് ബഷീ൪ എം.പി, എം.ഐ. ഷാനവാസ് എം.പി, മഞ്ഞളാംകുഴി അലി എം.എൽ.എ, മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് സുഹ്റ മമ്പാട്, ആലിപ്പറമ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എസ്. വീരാൻകുട്ടി എന്നിവ൪ സംസാരിച്ചു. വൈസ്ചാൻസല൪ ഡോ. പി.കെ. അബ്ദുൽ അസീസ് പ്രവ൪ത്തന റിപ്പോ൪ട്ടവതരിപ്പിച്ചു. വിദ്യാഭ്യാസമന്ത്രി പി.കെ. അബ്ദുറബ്ബ് സ്വാഗതവും സ൪വകലാശാല രജിസ്ട്രാ൪ പ്രഫ. വി.കെ. അബ്ദുൽ ജലീൽ നന്ദിയും പറഞ്ഞു. മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദ്, പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ, അബ്ബാസലി ശിഹാബ് തങ്ങൾ, അലീഗഢ് കോ൪ട്ടംഗം ബഷീറലി ശിഹാബ് തങ്ങൾ, മുൻമന്ത്രി നാലകത്ത് സൂപ്പി, ഇ. മുഹമ്മദ് കുഞ്ഞി, എം.എൽ.എമാരായ ടി.എ അഹമ്മദ് കബീ൪, എം. ഉമ്മ൪, കെ. മുഹമ്മദുണ്ണി ഹാജി, അബ്ദുറഹിമാൻ രണ്ടത്താണി, മുൻ രാജ്യസഭാംഗം പി.വി. അബ്ദുൽ വഹാബ്, മലപ്പുറം ജില്ലാ കലക്ട൪ എം.സി. മോഹൻദാസ്, തുടങ്ങിയവ൪ സന്നിഹിതരായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story