ജനസമ്പര്‍ക്ക പരിപാടി: അവധിയെടുത്ത വില്ളേജോഫിസര്‍ക്ക് സസ്പെന്‍ഷന്‍
text_fieldsപത്തനംതിട്ട: മുഖ്യമന്ത്രിയുടെ ജനസമ്പ൪ക്ക പരിപാടിയുമായി ബന്ധപ്പെട്ട് അവധി ദിനങ്ങളിലും ഓഫിസ് പ്രവ൪ത്തിപ്പിക്കണമെന്ന ഉത്തരവ് മറികടന്ന് അനധികൃതമായി അവധിയെടുത്ത വില്ളേജ് ഓഫിസറെ സസ്പെൻഡ് ചെയ്തു കലക്ട൪ പി.വേണുഗോപാൽ ഉത്തരവിട്ടു. കോഴഞ്ചേരി താലൂക്കിലെ തണ്ണിത്തോട് വില്ളേജ് ഓഫിസ൪ ബീന എസ്.ഹനീഫക്കാണ് സസ്പെൻഷൻ. വില്ളേജ് ഓഫിസറുടെ കൃത്യവിലോപത്തിനും പെരുമാറ്റച്ചട്ട ലംഘനത്തിനുമാണ് നടപടി.
ജനസമ്പ൪ക്ക പരിപാടിയുമായി ബന്ധപ്പെട്ട അപേക്ഷകളും റിപ്പോ൪ട്ടുകളും അയക്കാനുള്ള ജോലിയും ഏറെ പോക്കുവരവ് അപേക്ഷകളുമുണ്ടായിരുന്ന അവസരത്തിലെ അനധികൃത അവധി വില്ളേജോഫിസിൻെറ പ്രവ൪ത്തനത്തെ ബാധിച്ചിരുന്നു. ഇതു സംബന്ധിച്ച് പൊതുജനങ്ങളിൽ നിന്ന് പ്രതിഷേധവും ഉയ൪ന്നിരുന്നു. ഇതേക്കുറിച്ച് കോഴഞ്ചേരി തഹസിൽദാരുടെ റിപ്പോ൪ട്ടിൻെറ അടിസ്ഥാനത്തിലാണ് സസ്പെൻഷൻ.
ഒക്ടോബറിലാണ് തണ്ണിത്തോട് വില്ളേജ് ഓഫിസറായി ബീന നിയമിതയായത്. 24 മുതൽ നവംബ൪ 30 വരെ അ൪ധവേതനാവധിയിൽ പോയതിനാൽ സ്പെഷൽ വില്ളേജോഫിസ൪ എ.ജി.രാജന് നവംബ൪ 29 മുതൽ ഓഫിസിൻെറ പൂ൪ണ ചുമതല നൽകിയിരുന്നു. ഡിസംബ൪ ഒന്നിന് ബീന ജോലിയിൽ പ്രവേശിച്ചെങ്കിലും ഡിസംബ൪ രണ്ട്, മൂന്ന് ദിവസങ്ങളിൽ കാഷ്വൽ അവധിയെടുത്ത് നാല്, അഞ്ച് തീയതികളിലെ അവധിക്കുശേഷം ആറിനാണ് വീണ്ടും ജോലിക്ക് ഹാജരായത്.
തുട൪ന്ന് ഏഴ്, എട്ട് തീയതികളിൽ ജോലിക്ക് ഹാജരാകാതിരുന്ന ബീന പിന്നീട് ഒമ്പതാം തീയതിയാണ് ജോലിക്ക് എത്തിയത്. ജനസമ്പ൪ക്ക പരിപാടിയുമായി ബന്ധപ്പെട്ട് ഈ ദിവസങ്ങളിൽ അവധി അനുവദിച്ചിരുന്നില്ളെന്നും താൽക്കാലിക ചുമതലയുണ്ടായിരുന്ന സ്പെഷൽ വില്ളേജ് ഓഫിസറാണ് ബന്ധപ്പെട്ട അപേക്ഷകളിൽ റിപ്പോ൪ട്ട് സമ൪പ്പിച്ചിരുന്നതെന്നും തഹസിൽദാറുടെ റിപ്പോ൪ട്ടിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
