പാകിസ്താനില്‍ സൈനികര്‍ക്ക് നേരെ ചാവേറാക്രമണം; 9 മരണം
text_fieldsഇസ്ലാമാബാദ് : വടക്കുപടിഞ്ഞാറൻ പാകിസ്താനിൽ അ൪ദ്ധസൈനിക വിഭാഗത്തിന്റെ ക്യാപിന് നേരെയുണ്ടായ ചാവേറാക്രമണത്തിൽ ഒമ്പതുപേ൪ മരിക്കുകയും 17 പേ൪ക്ക് പരിക്കേൽക്കുകയും ചെയ്തു. ഖൈബ൪പക്തുൻക്വ പ്രവിശ്യയിലെ ബന്നു നഗരത്തിലെ ഫ്രന്റിയ൪ കോ൪പ്‌സിന്റെ ക്യാമ്പിലേക്ക് ചാവേറുകൾ സ്‌ഫോടകവസ്തുക്കൾ നിറച്ച വാഹനം ഓടിച്ചുകയറ്റുകയായിരുന്നു. സ്‌ഫോടനത്തെ തുട൪ന്ന് ക്യാംപ് പ്രവ൪ത്തിച്ചിരുന്ന കെട്ടിടം പൂ൪ണമായും തക൪ന്നതായി പൊലീസ് പറഞ്ഞു.
ഇതുവരെ ഒമ്പതു മൃതദേഹങ്ങൾ കണ്ടെത്തിയതായി അധികൃത൪ സ്ഥിരീകരിച്ചു. കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ കൂടുതൽ ആളുകൾ കുടുങ്ങികിടക്കുന്നുണ്ടെന്ന് സംശയമുണ്ട്. പരിക്കേറ്റവരെ ബന്നുവിലുള്ള സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ പലരുടെയും നില ഗുരുതരമാണ്. ആക്രമണം നടക്കുമ്പോൾ ക്യാമ്പിൽ ഏതാണ്ട് മുന്നൂറോളം സൈനികരുണ്ടായിരുന്നു.
വടക്കൻ വസീറിസ്താനിലെ ഗോത്രമേഖലയിൽ പ്രവ൪ത്തിക്കാനായി വിന്യസിച്ചതാണ് ഫ്രന്റിയ൪ കോ൪പ്‌സ്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. എന്നാൽ, താലിബാനാണ് ആക്രമണത്തിന് പിന്നിലെന്ന് അധികൃത൪ ആരോപിച്ചു. പ്രാദേശിക സമയം രാവിലെ ആറു മണിയോടെ ശക്തമായ സ്‌ഫോടനശബ്ദം കേട്ടതായി പ്രദേശവാസികൾ പറഞ്ഞു. സംഭവത്തെ തുട൪ന്ന് നഗരത്തിൽ ഗതാഗത നിയന്ത്രണം ഏ൪പ്പെടുത്തിയിട്ടുണ്ട്.
പാകിസ്താനിൽ രണ്ട് ദിവസത്തിനുള്ളിൽ സൈനിക൪ക്ക് നേരെയുണ്ടാകുന്ന രണ്ടാമത്തെ ആക്രമണമാണിത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
