കോട്ടയം: ജില്ലയിലെ പായിപ്പാട്, തൃക്കൊടിത്താനം, നാട്ടകം, പനച്ചിക്കാട് വില്ളേജുകളിലെ റെയിൽവേ ലൈൻ ഇരട്ടിപ്പിക്കലുമായി ബന്ധപ്പെട്ട് സ്ഥലമെടുപ്പിന് വസ്തു ഉടമകളുമായി കലക്ടറുടെ അധ്യക്ഷതയിൽ കൂടിയ ജില്ലാതല സമിതി ധാരണയായി. ഇതനുസരിച്ച് പായിപ്പാട്, തൃക്കൊടിത്താനം വില്ളേജുകളിൽ പൊതുമരാമത്ത് റോഡുള്ള വസ്തുവിന് 1,78,974 രൂപയും പഞ്ചായത്ത് റോഡ് കടന്നു പോകുന്ന സ്ഥലത്തിന് 1,61,077 രൂപയും നടവഴി മാത്രമുളള വസ്തുവിന് 1,22,752 രൂപയും വഴിയില്ലാത്ത വസ്തുവിന് 1,10,477 രൂപയും നിലത്തിന് 10,000 രൂപയും നികത്തിയ പുരയിടത്തിന് 99,430 രൂപയും സെൻറിന് ഉടമക്ക് വില ലഭിക്കും.
നാട്ടകം, പനച്ചിക്കാട് വില്ളേജുകളിൽ പൊതുമരാമത്ത് റോഡുള്ള വസ്തുവിന് 2,04,755 രൂപയും പഞ്ചായത്ത് റോഡുള്ളവക്ക് 1,75,065 രൂപയും നടവഴി മാത്രമുള്ള വസ്തുവിന് 1,33,326 രൂപയും നിലത്തിന് 6,113 രൂപയും നികത്തു പുരയിടത്തിന് 1,15,379 രൂപയും ലഭിക്കും. ഇത് സംബന്ധിച്ച് ഉടമസ്ഥ൪ അനുവാദപത്രിക നൽകി.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Dec 2011 2:24 PM GMT Updated On
date_range 2011-12-24T19:54:18+05:30റെയില്‍വേ ലൈന്‍ ഇരട്ടിപ്പിക്കല്‍: വസ്തു ഉടമകളുമായി ധാരണ
text_fieldsNext Story