അധ്യാപകര്‍ക്ക് സെന്‍സസ് ചുമതല: അധ്യയനം അവതാളത്തിലാകുമെന്ന്
text_fieldsകുണ്ടറ: വാ൪ഷിക പരീക്ഷ അടുത്തിരിക്കേ അധ്യാപകരെ സെൻസസ് ഡ്യൂട്ടിക്ക് നിയോഗിക്കുന്നത് സ്കൂളുകളിലെ പഠനം അവതാളത്തിലാക്കുമെന്ന് ആക്ഷേപം. ജനുവരി രണ്ട് മുതലാണ് സെൻസസ് ഡ്യൂട്ടി ആരംഭിക്കുന്നത്. അവസാന ടേം ആരംഭിക്കുന്നതും ഇതേമാസം തന്നെ. നിരന്തര മൂല്യനി൪ണയത്തിൻെറ മാ൪ക്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കേണ്ടതും പരാതികൾ പരിഹരിച്ച് അന്തിമ ലിസ്റ്റ് ഇടേണ്ടതും ഇക്കാലത്താണ്. പ്രാക്ടിക്കൽ ഉൾപ്പെടെയുള്ള ലാബ് പ്രവ൪ത്തനങ്ങൾക്കും അവസാന ടേം നി൪ണായകമാണ്.
ഹയ൪ സെക്കൻഡറി തലത്തിൽ പ്രാക്ടിക്കൽ-മോഡൽ പരീക്ഷകൾ നടക്കുന്നതും ഹൈസ്കൂൾ തലത്തിൽ ഐ.ടി പ്രാക്ടിക്കൽ നടക്കുന്നതും ഫെബ്രുവരിയിലാണ്. പൊതുപരീക്ഷക്ക് വേണ്ടി മുൻ വ൪ഷത്തെ ചോദ്യ പേപ്പറുകളും എജൂമേറ്റ്, ഇൻറ൪നെറ്റിലെ ചോദ്യപേപ്പറുകൾ എന്നിവ കുട്ടികൾക്ക് പരിചയപ്പെടുത്താനുള്ള സമയമാണ് ജനുവരി- ഫെബ്രുവരി മാസങ്ങൾ. ക്രിസ്മസ് പരീക്ഷയുടെ മൂല്യനി൪ണയവുമായി രക്ഷാക൪ത്താക്കളുടെ മീറ്റിങ്ങുകൾ ചേരേണ്ടതും ഇക്കാലത്താണ്.
പെരിങ്ങാലം, പെരിനാട് പോലെ ഡിവിഷനുകൾ കുറവുള്ള ഹയ൪സെക്കൻഡറി സ്കൂളുകളിലെ അധ്യാപകരെ തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് സ്കൂൾ കലണ്ട൪ കാലത്ത് നിയോഗിക്കുന്നത് സ്കൂളിൻെറ പ്രവ൪ത്തനത്തെ സാരമായി ബാധിക്കും. വെക്കേഷൻ സമയത്ത് ഇത് നടത്തിയാൽ അധ്യാപക൪ക്ക് സറണ്ട൪ ആനുകൂല്യം നൽകേണ്ടി വരുമെന്നതിനാലാണ് സ൪ക്കാ൪ കുട്ടികളുടെ അധ്യയനം മുടക്കുന്ന തീരുമാനം എടുത്തതെന്ന് ആരോപണമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
