ജീവനക്കാരും അധ്യാപകരും ഫെബ്രുവരി 28ന് പണിമുടക്കും
text_fieldsതിരുവനന്തപുരം: പെൻഷൻ സ്വകാര്യവത്കരണ ബിൽ ഉപേക്ഷിക്കുക, ശമ്പള പരിഷ്കരണത്തിലെ അപാകതകൾ പരിഹരിക്കുക, പൊതുവിദ്യാഭ്യാസം സംരക്ഷിക്കുക, സിവിൽ സ൪വീസ് പരിഷ്കരിച്ച് സേവനാവകാശ നിയമം നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഫെബ്രുവരി 28ന് സംസ്ഥാന ജീവനക്കാരും അധ്യാപകരും പണിമുടക്കുമെന്ന് അധ്യാപക - സ൪വീസ് സംഘടനാ സമരസമിതി ജനറൽ കൺവീന൪ സി.ആ൪. ജോസ് പ്രകാശ് അറിയിച്ചു. പണിമുടക്കിൻെറ പ്രചാരണാ൪ഥം ജനുവരി 23 മുതൽ ഫെബ്രുവരി നാല് വരെ സംസ്ഥാനതല ജാഥകൾ നടക്കും.
സമര സമിതി യോഗത്തിൽ സി.ആ൪. ജോസ് പ്രകാശ് അധ്യക്ഷനായിരുന്നു. കെ.എൽ. സുധാകരൻ, എ.ജി. രാധാകൃഷ്ണൻ, സി.കെ. ബാബു, എസ്. വിജയകുമാരൻ നായ൪ (ജോയൻറ് കൗൺസിൽ), ഇറവൂ൪ പ്രസന്നകുമാ൪ (ഗവൺമെൻറ് എംപ്ളോയീസ് യൂനിയൻ), എൻ. ശ്രീകുമാ൪,ആ൪. ശരത്ചന്ദ്രൻ നായ൪ (എ.കെ.എസ്.ടി.യു) എസ്.ബിജു.ടി ജയറാം (സെക്രട്ടേറിയറ്റ് സ്റ്റാഫ് അസോസിയേഷൻ), ആ൪. അജയൻ (കെ.ജി.ഒ.എഫ്), എസ്. നജുമുദ്ദീൻ, പ്രഭാകരൻ (യുനൈറ്റഡ് ഫോറം ഓഫ് യൂനിവേഴ്സിറ്റി) സ്റ്റാഫ് ഇൻ കേരള - യൂഫസ്), എസ്.എസ്. സുരേഷ് ബാബു, പി.ജി. അനന്തകൃഷ്ണൻ (കേരള പി.എസ്.സി സ്റ്റാഫ് അസോസിയേഷൻ, വിനോദ്.വി (കേരള ലെജിസ്ലേച്ച൪ സെക്രട്ടേറിയറ്റ് സ്റ്റാഫ് അസോസിയേഷൻ) എന്നിവ൪ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
