സഹോദരനും വിടപറഞ്ഞു; സംഗീത തനിച്ചായി
text_fieldsപുനലൂ൪: മാത്ര പ്ളാവിള വീട്ടിൽ മൂന്നുവയസ്സുകാരി സംഗീത ഇനിഒറ്റക്ക്. കഴിഞ്ഞ ദിവസം കൊട്ടാരക്കരക്ക് സമീപം അമ്പലക്കരയിലുണ്ടായ അപകടത്തിലാണ് മാതാപിതാക്കളും അമ്മൂമ്മ രാജേശ്വരി അമ്മാളും മരിച്ചത്. അപകടത്തിൽ പരിക്കേറ്റ സഹോദരൻ സാരംഗ് വ്യാഴാഴ്ച രാത്രി വൈകി മരിച്ചു. സുനിൽകുമാ൪-ജൂലി ദമ്പതികളുടെ ഇരട്ടക്കുട്ടികളിൽ ഇനി ശേഷിക്കുന്നത് സംഗീത മാത്രം.
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന സംഗീത ഗുരുതരാവസ്ഥ തരണം ചെയ്തിട്ടില്ല. അച്ഛൻ അടുത്തിടെ ദുബൈയിൽനിന്ന് കൊണ്ടുവന്ന പുതിയ ഉടുപ്പുംധരിച്ച് കൊല്ലം ഫെസ്റ്റ് കാണാൻ വീട്ടിൽനിന്ന് വ്യാഴാഴ്ച ഉച്ചയോടെ സാരംഗിനും പിതൃസഹോദരൻ അനിൽകുമാറിൻെറ മക്കളായ അനന്തു, അനുജിത്ത് എന്നിവ൪ക്കുമൊപ്പം ഇറങ്ങിയ സംഗീതക്ക് ആശുപത്രികിടക്കയിൽ കണ്ണുതുറന്നപ്പോൾ തന്നോടൊപ്പം കാറിലുണ്ടായിരുന്നവരെ കാണാതായതിൻെറ കാരണം അറിയില്ല.
വിവാഹം കഴിഞ്ഞ് ഏറെക്കാലത്തെ കാത്തിരിപ്പിനുശേഷമാണ് സുനിൽകുമാ൪-ജൂലി ദമ്പതികൾക്ക് ഇരട്ടക്കുട്ടികളായി സാരംഗും സംഗീതയും ജനിച്ചത്. പരിക്കേറ്റ് ആശുപത്രിയിലുള്ള അനന്തുവും അനുജിത്തും അപകടനില തരണം ചെയ്തതായി ബന്ധുക്കൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.