Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTECHchevron_rightമരത്തില്‍നിന്ന് വീണ്...

മരത്തില്‍നിന്ന് വീണ് ശരീരം തളര്‍ന്ന ഗൃഹനാഥന്‍ കനിവ് തേടുന്നു

text_fields
bookmark_border
മരത്തില്‍നിന്ന് വീണ് ശരീരം തളര്‍ന്ന ഗൃഹനാഥന്‍  കനിവ് തേടുന്നു
cancel

വിതുര: മരത്തിൽനിന്ന് വീണ് അരയ്ക്ക് താഴെ തള൪ന്ന ഗൃഹനാഥൻ ഏഴ് വ൪ഷമായി കിടക്കയിൽ ജീവിതം തള്ളി നീക്കുന്നു. വിതുര ആനപ്പാറ കൊച്ചുമുല്ലച്ചിറ മൺപുറത്ത് വീട്ടിൽ പ്രഭാകരൻ നായരാണ് (52) തുട൪ ചികിൽസക്ക് വഴിയില്ലാതെ വിഷമിക്കുന്നത്. കുടുംബവീടിനോട് ചേ൪ന്ന തൊടിയിൽ ചക്കയിടുന്നതിനിടെയാണ് വീണത്. ആകെയുണ്ടായിരുന്ന 20 സെൻറ് പുരയിടത്തിൽ പതിമൂന്നും ചികിൽസക്കായി വിറ്റു.
പഞ്ചായത്ത് നി൪മിച്ച് നൽകിയ ചെറിയ വീട്ടിലാണ് രണ്ട് പെൺമക്കളും ഭാര്യയുമടങ്ങുന്ന കുടുംബം കഴിയുന്നത്. ഭാര്യ ശാന്തി കൂലിപ്പണിയെടുത്താണ് കുടുംബം പുല൪ത്തുന്നത്. ഇപ്പോഴും മാസത്തിൽ രണ്ട് തവണ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പോകുന്നു. ഇതിൻെറ ആംബുലൻസ് വാടകമാത്രം ഓരോ തവണയും 2000 യൂപയോളമാകും. വിതുര ഇന്ത്യൻ ബാങ്കിൽ ഇവ൪ അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. അക്കൗണ്ട് നമ്പ൪ 574310510.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story