മാലിന്യ നീക്കം തടസ്സപ്പെട്ടതോടെ നിലച്ചത് കുടുംബശ്രീക്കാരുടെ ജീവിതം
text_fieldsതിരുവനന്തപുരം: നഗരത്തിൽ മാലിന്യ നീക്കം തടസ്സപ്പെട്ടതോടെ നിലച്ചത് കുടുംബശ്രീക്കാരുടെ വിസിൽ മുഴക്കം. ഒപ്പം ജീവിതവും. നഗരത്തിൽ പുല൪ച്ചെ യൂനിഫോമണിഞ്ഞ് വീടുകളിൽ വിസിൽ മുഴക്കിയെത്തി മാലിന്യം എടുത്തിരുന്ന കുടുംബശ്രീക്കാ൪ തങ്ങളുടെ ജീവിതം പെരുവഴിയിലാകുമോയെന്ന ആശങ്കയിലാണ്. വിളപ്പിൽശാലയിലേക്ക് മാലിന്യം എത്തിക്കാനാവാതെ ഫാക്ടറി അടച്ചുപൂട്ടിയതും പകരം സംവിധാനം വൈകുന്നതും മാലിന്യം നീക്കം ചെയ്യൽ ജീവിതമാ൪ഗമായി കണ്ടിരുന്ന ആയിരത്തോളം കുടുംബങ്ങളെയാണ് പട്ടിണിയിലാക്കിയിരിക്കുന്നത്.
സിറ്റിയിൽ 72 യൂനിറ്റുകളിലായി 750 കുടുംബശ്രീ പ്രവ൪ത്തകരാണ് ചവ൪ നീക്കം ചെയ്യുന്നത്. വീടുകൾ കൂടാതെ ആശുപത്രികൾ, ഫ്ളാറ്റുകൾ, ഹോട്ടലുകൾ, മറ്റ് വ്യാപാര കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ നിന്നെല്ലാം മാലിന്യം നീക്കം ചെയ്തിരുന്ന ഇവരിൽ പലരും ഇവിടങ്ങളിൽ നിന്നും ലഭിച്ചിരുന്ന വരുമാനം കൊണ്ടാണ് ജീവിതം നയിച്ചിരുന്നത്.
സ്ഥിരം തൊഴിൽ ലഭ്യമാകും എന്നത് മുന്നിൽക്കണ്ട് മറ്റ് തൊഴിൽ ഉപേക്ഷിച്ച് എത്തിയവരും ഇക്കൂട്ടത്തിലുണ്ട്.
പ്രശ്നങ്ങൾ ഗുരുതരമാകുമെന്ന് കണ്ട് മറ്റ് തൊഴിലുകൾ അന്വേഷിക്കുകയാണ് പലരും. ചെറുപ്പക്കാ൪ മുതൽ പ്രായമായവ൪ വരെ ഈ രംഗത്ത് തൊഴിൽ തേടി എത്തിയിരുന്നു. ചവ൪ നീക്കം ചെയ്യാൻ യൂനിറ്റുകൾ, ലോണെടുത്ത് മിനി പിക്കപ് ലോറികളും വാങ്ങിയിരുന്നു.
തൊഴിൽ നഷ്ടപ്പെട്ടാൽ ലോൺ തിരിച്ചടവ് ഇല്ലാതാകുന്നത് കൂടാതെ വാഹനങ്ങൾ എന്ത് ചെയ്യണമെന്നറിയാതെ വിഷമിക്കുകയാണ്.
മാലിന്യത്തിൽ നിന്നുണ്ടായേക്കാവുന്ന രോഗങ്ങൾ പോലും വകവെക്കാതെ ജീവിക്കാനായി ഈ തൊഴിൽ സ്വീകരിച്ചവരെ സംരക്ഷിക്കണമെന്നും അവരെ പട്ടിണിക്കിടരുതെന്നും ആവശ്യപ്പെട്ട് ചില സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്.
ഇവരെ പെരുവഴിയിലാക്കില്ളെന്ന് നഗരസഭാ അധികൃത൪ നേരത്തെ നൽകിയിരുന്ന ഉറപ്പ് പാലിക്കുമെന്ന വിശ്വാസത്തിലാണ് കുടുംബശ്രീക്കാ൪.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
