കുടിവെള്ള പൈപ്പിലൂടെ മലിന ജലം
text_fieldsതിരുവനന്തപുരം: കുടിവെള്ള ടാപ്പിലൂടെ മലിനജലം; മെഡിക്കൽ കോളജ് നിവാസികൾ പ്രതിഷേധിച്ചു. മെഡിക്കൽ കോളജിലെ ടാഗോ൪ഗാ൪ഡൻ, താമരഭാഗം എന്നിവിടങ്ങളിലെ നിരവധി വീടുകളിലാണ് വെള്ളിയാഴ്ച രാവിലെ മുതൽ മലിനജലം ലഭിച്ചത്. കുടിവെള്ള പൈപ്പിൽ ഡ്രെയിനേജ് മാലിന്യം കല൪ന്നതാണെന്ന് സംശയമുണ്ട്. ഇതിനെ തുട൪ന്ന് പാചകാവശ്യങ്ങൾക്കും മറ്റുമായി ഇരുന്നൂറോളം വീട്ടുകാ൪ക്ക് മറ്റിടങ്ങളെ ആശ്രയിക്കേണ്ടിവന്നു. മലിനജലം വന്നതിനെ തുട൪ന്ന് പരിഭ്രാന്തിയിലായ ജനങ്ങൾ അധികൃതരെ അറിയിച്ചിട്ടും നടപടിയെടുത്തില്ല. ഇതിനെ തുട൪ന്ന് നിരവധി പേ൪ സംഘടിച്ച് പ്രതിഷേധവുമായി രംഗത്തിറങ്ങി. രാത്രി 11 ഓടെ വാട്ട൪ അതോറിറ്റി അധികൃത൪ ടാങ്കറിൽ കുടിവെള്ളമെത്തിച്ചു. പലരും മലിനജലം കുടിച്ചു. ഇതുമൂലം ആരോഗ്യപ്രശ്നങ്ങളുണ്ടാകുമോയെന്ന ആശങ്കയിലാണ് പ്രദേശവാസികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
