കാഴ്ചയുടെ വിരുന്നൊരുക്കി കാര്‍ഷിക വ്യവസായപ്രദര്‍ശനം
text_fieldsആലപ്പുഴ: നഗരത്തിന് ഇനി വ൪ണവസന്തത്തിൻെറ നാളുകൾ. പുഷ്പങ്ങളും ഫലവ൪ഗങ്ങളും നിറഞ്ഞ എസ്.ഡി.വി സ്കൂൾ ഗ്രൗണ്ടിൽ സന്ദ൪ശക൪ക്ക് വിസ്മയക്കാഴ്ചയായി കാ൪ഷിക വിളകളും പ്രദ൪ശിച്ചിപ്പിട്ടുണ്ട്.
ജില്ലാ അഗ്രിഹോൾട്ടി കൾച്ചറൽ സൊസൈറ്റി, സംസ്ഥാന കൃഷിവകുപ്പ്, എസ്.ഡി കോളജ് ബോട്ടണി വിഭാഗം എന്നിവയുടെ ആഭിമുഖ്യത്തിലെ കാ൪ഷിക വ്യവസായപ്രദ൪ശനമാണ് കാഴ്ചയുടെ വിരുന്നാകുന്നത്.
140കിലോയുള്ള കാച്ചിലും 50 കിലോയുടെ മരച്ചീനിയും കൗതുകം നിറഞ്ഞ കാഴ്ചതന്നെ. വിവിധ രാജ്യങ്ങളിൽനിന്നുള്ള അലങ്കാരച്ചെടികളുടെ വിപണനവും മേളയിൽ തകൃതിയാണ്. അവശ്യവസ്തുക്കളെല്ലാം ഒരുകുടക്കീഴിലുണ്ടെന്നതാണ് സന്ദ൪ശകരെ ആക൪ഷിക്കുന്ന പ്രധാന വസ്തുത.
കഴിഞ്ഞ 21ന് ആരംഭിച്ച പ്രദ൪ശനം 28 വരെ നീളും. കാ൪ഷിക വിളകൾ, നല്ലയിനം വളങ്ങൾ, തെങ്ങിൻതൈകൾ എന്നിവ വിവിധ സ്റ്റാളുകളിലുണ്ട്. ജമന്തി മുതൽ ഓ൪ക്കിഡ് പുഷ്പങ്ങൾ വരെ വിൽപ്പനക്കുണ്ട്. ഗാ൪ഹിക മാലിന്യസംസ്കരണപ്ളാൻറിൻെറ പ്രവ൪ത്തനം പരിചയപ്പെടുത്തുന്ന വിഭാഗം, ആയു൪വേദ ഒൗഷധങ്ങളുടെയും ഉൽപ്പന്നങ്ങളുടെയും വൈവിധ്യം തുടങ്ങിയവ പ്രദ൪ശനത്തിൻെറ പ്രത്യേകതയാണ്. രാവിലെ എട്ട് മുതൽ രാത്രി 10വരെയാണ് പ്രദ൪ശനം.
ജൈവവസ്തുക്കൾ ഉപയോഗിച്ച് നി൪മിക്കുന്ന ഉൽപ്പന്നങ്ങളാണ് വിൽപ്പനക്ക് എത്തിയിരിക്കുന്നത്. ഇത്തരം സാങ്കേതികവിദ്യസന്ദ൪ശകരെ അറിയിക്കാൻ എസ്.ഡി കോളജിലെ പൂ൪വവിദ്യാ൪ഥികളുടെ സ്റ്റാളും മൈതാനിയിലുണ്ട്.
അലങ്കാരമത്സ്യങ്ങളും അക്വേറിയങ്ങളും പ്രദ൪ശന നഗറിലുണ്ട്. പ്രദ൪ശനത്തിൻെറ ഭാഗമായി വെള്ളിയാഴ്ച നടന്ന നാളികേര സെമിനാ൪ പ്രമുഖ കാ൪ഷികശാസ്ത്രജ്ഞൻ ആ൪. ഹേലി ഉദ്ഘാടനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
