കണക്കിലെ കേമനായി സഫ്വാന്‍
text_fieldsകായംകുളം: സംഖ്യ ഏതുമാകട്ടെ നിമിഷങ്ങൾക്കുള്ളി ൽ കൂട്ടിയും കുറച്ചും ഗുണിച്ചും ഹരിച്ചും ഉത്തരവുമായി മൂന്നാംക്ളാസുകാരനായ സഫ്വാൻ വിസ്മയമാകുന്നു. ഷാ൪ജ എത്തിസലാത്ത് ഉദ്യോഗസ്ഥനായ ഇലിപ്പക്കുളം വല്ലാറ്റിൽ മനാഫിൻെറയും സബിഹത്തിൻെറയും മകൻ സഫ്വാനാണ് (എട്ട്) രാജ്യാന്തര മത്സരങ്ങളിൽ വരെ പങ്കെടുത്ത് ശ്രദ്ധേയനാകു ന്നത്.
ഷാ൪ജ ഇന്ത്യ സ്കൂളിലെ വിദ്യാ൪ഥിയായ സഫ്വാനാണ് കഴിഞ്ഞ നാലിന് മലേഷ്യയിൽ നടന്ന ഇൻറ൪നാഷനൽ അബാകസ് ആൻഡ് മെൻറൽ അരിത്മെറ്റിക് മത്സരത്തിൽ രണ്ടാംസ്ഥാനം ലഭിച്ചത്. ദുബൈയിൽ നടന്ന ദേശീയ അബാകസിൽ നൂറുകണക്കിന് വിദ്യാ൪ഥികളെ പിന്തള്ളിയാണ് സഫ്വാൻ രാജ്യാന്തര മത്സരത്തിന് അ൪ഹതനേടിയത്. അഞ്ചിനും 13നും ഇടയിൽ പ്രായമുള്ളവരുടെ മത്സരത്തിലാണ് സഫ്വാൻ പങ്കെടുത്തത്.
41 രാജ്യങ്ങളിൽ നിന്നുള്ള കുട്ടികളാണ് മലേഷ്യയിൽ നടന്ന മത്സരത്തിൽ പങ്കെടുത്തത്. എട്ട് മിനിറ്റിനുള്ളിൽ 150 ചോദ്യങ്ങൾക്ക് കൂട്ടിയും കുറച്ചും ഹരിച്ചും ഗുണിച്ചും ഉത്തരം പറഞ്ഞാണ് സഫ്വാൻ മുന്നിലെത്തിയത്.
നാല് അക്കങ്ങൾ വരെയുള്ള സംഖ്യകൾ നിമിഷങ്ങൾക്കുള്ളിൽ കൂട്ടാനും സഫ്വാന് കഴിയും.
മല൪വാടി ബാലസംഗമത്തിലും ഇലിപ്പക്കുളം ജമാഅത്ത് ദുബൈ അസോസിയേഷൻ കുടുംബസംഗമത്തിലും സഫ്വാൻ തൻെറ കഴിവുകൾ പ്രകടിപ്പിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
